ad
Deshabhimani

print edition ഇതാ, എസ്‌എഫ്‌ഐ; കണ്ണൂർ സർവകലാശാല യൂണിയൻ തുടർച്ചയായി 27–ാം വർഷവും

SFI Kannur University Union Election Victory

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

avatar
സ്വന്തം ലേഖകൻ

Published on Aug 15, 2026, 02:01 AM | 1 min read

കണ്ണൂർ : കാൽനൂറ്റാണ്ട്‌ പിന്നിട്ട സർവകലാശാലാ ചരിത്രത്തിനൊപ്പം മാറ്റമില്ലാതെ കണ്ണൂരിന്റെ മണ്ണിൽ ചുവപ്പുവസന്തം. വിദ്യാർഥി ഹൃദയങ്ങളിൽ എസ്‌എഫ്‌ഐ എന്ന മൂന്നക്ഷരം കുറിച്ചിട്ട്‌ വീണ്ടുമൊരുചരിത്രവിജയം.


പ്രതിസന്ധികളെയും കള്ളപ്രചാരണങ്ങളെയും അതിജീവിച്ചാണ്‌ കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായ ഇരുപത്തിയേഴാം വർഷവും എതിരാളികളില്ലാതെ എസ്എഫ്ഐ ശുഭ്രപതാക പാറിച്ചത്‌.


കെഎസ്‌യു–-എംഎസ്എഫ് സഖ്യത്തെ ഏറെ പിന്നിലാക്കിയാണ്‌ എസ്‌എഫ്‌ഐയുടെ കുതിപ്പ്‌. അഞ്ച് ജനറൽ സീറ്റിൽ അഞ്ചും മൂന്ന് ജില്ലാഎക്സിക്യൂട്ടീവിൽ രണ്ടും എസ്‌എഫ്‌ഐ നേടി. കഴിഞ്ഞ തവണ നഷ്ടമായ കാസർകോട്‌ ജില്ലാ എക്സിക്യൂട്ടീവ്‌ ഇക്കുറി എംഎസ്‌എഫിൽനിന്ന്‌ എസ്‌എഫ്‌ഐ പിടിച്ചെടുത്തു. മൂന്ന്‌ ജില്ലാ എക്സിക്യൂട്ടീവിൽ വയനാട്‌ മാത്രമാണ്‌ കെഎസ്-യു–എംഎസ്എഫ് സഖ്യം ജയിച്ചത്‌. കണ്ണൂർ സർവകലാശാല പാലയാട്‌ ക്യാന്പസിലെ കെ അശ്വനിയാണ്‌ ചെയർപേഴ്‌സൺ. ഉദുമ ഗവ. കോളേജിലെ ഇ ശ്രീഹരിയാണ്‌ ⁠ജനറൽ സെക്രട്ടറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home