print edition ലോക്‌ഭവൻ മാർച്ചില്‍ പ്രതിഷേധം ആർത്തിരമ്പി

ജന്ദർമന്ദറിൽ പ്രതിഷേധിച്ച യുവാക്കൾക്ക് നേരേനടന്ന പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ലോക് ഭവനിലേക്ക് നത്തിയ പ്രതിഷേധപ്രകടത്തിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ തലസ്ഥാനത്ത് എസ്‌എഫ്‌ഐ പ്രതിഷേധം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി ഏഴിന് ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്‌ഘാടനം ചെയ്തു. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് കടന്നുള്ള വിദ്യാർഥി പ്രതിഷേധത്തിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജില്ലാ സെക്രട്ടറിയറ്റ് അംഗം റിനോ സ്റ്റീഫൻ, ജില്ലാ കമ്മിറ്റി അംഗം എ എസ് അനന്ദു, ആർ കെ ഷിബു എന്നിവർക്ക് കൈയ്ക്ക് പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് വിജയ് വിമൽ, സെക്രട്ടറി എം എ നന്ദൻ, കേന്ദ്രകമ്മിറ്റി അംഗം എസ് കെ ആദർശ്, സഞ്ജയ് സുരേഷ്, അവ്യ കൃഷ്ണൻ, റയാൻ റഹീം, എസ് ആനന്ദ് എന്നിവർ പങ്കെടുത്തു.









0 comments