Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി: ആളിക്കത്തി പ്രതിഷേധം; കൊച്ചിയിൽ എസ്എഫ്ഐ മാർച്ച് നടത്തി

SFI March

എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച്

വെബ് ഡെസ്ക്

Published on Oct 16, 2026, 03:47 PM | 1 min read

കൊച്ചി: നെടുമ്പാശേരി വാഹനക്കുരുതിയിൽ കേസ് അട്ടിമറിക്കുന്ന നീക്കങ്ങൾക്കെതിരെ കൊച്ചിയിലും പ്രതിഷേധം കനക്കുന്നു. പ്രതി സുഹൈലിന്റെ മാതാപിതാക്കളുടെ ഉമസ്ഥതയിലുള്ള ഇഹ ഡിസൈൻസിലേയ്ക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നട‌ത്തി. പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവമായ ശ്രമം നടത്തുന്നതിനെതിരെയാണ് എസ്എഫ്ഐ തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്.





നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച മൂന്ന് വിദ്യാർഥികളുടെയും ഫോട്ടോ ഉയർത്തികൊണ്ടാണ് മാർച്ച് നടത്തിയത്. കടയ്ക്കു മുൻപിലെത്തി പ്രതിഷേധിക്കാനെത്തിയ വിദ്യാർഥികളെ പൊലീസ് തടഞ്ഞു. എന്നാൽ കടയുടെ മുൻപിലെത്തി പ്രതിഷേധിക്കുമെന്നും പിന്മാറില്ലെന്നും പ്രതിഷേധക്കാരും പറഞ്ഞു. വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് വലിയ പൊലീസ് സന്നാഹമാണ് വിദ്യാർഥികളെ നേരിടാൻ ഒരുക്കിയിരിക്കുന്നത്.





മിനികൂപ്പർ കാറിടിച്ച്‌ മൂന്നുപേർ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം വളരെ ഉയർന്ന അളവിൽ ഉണ്ടായിരുന്നതായായി പലരിശോധനാ ഫലം പുറത്തുവന്നിരുന്നു. എന്നാൽ വാഹനം ഓടിച്ചിരുന്നത് സുഹൈൽ ആണെന്ന് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. ഇത് പ്രതിയെ സംരക്ഷിക്കാനുള്ള പൊലീസിന്റെ ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്.





സംഭവ ദിവസം മൂന്നു ബാറുകളിൽ കയറി പ്രതി മദ്യം കഴിച്ചിരുന്നതായും അമിത വേ​ഗതയിൽ വാഹനം ഓടിക്കുന്നതിന്റെയും തെളിവുകൾ ഒന്നൊന്നായി പുറത്തു വരുമ്പോഴാണ് വാഹനം ഓടിച്ചത് സുഹൈൽ ആണെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തതാണ്. പൊലീസ് അനാസ്ഥയ്ക്കെതിരെ സംസ്ഥാനടത്തുടനീളം വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home