മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷാ തീയതി ഒക്ടോബർ 31 വരെ നീട്ടി

Representative Image | AI
തിരുവനന്തപുരം : ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന മാർഗദീപം സ്കോളർഷിപ്പിന് 2026–27 അധ്യയനവർഷത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31ന് വൈകിട്ട് അഞ്ചുവരെ നീട്ടി. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനാകുക.
എൽഡിഎഫ് സർക്കാർ 2024–25 സാമ്പത്തികവർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് മാർഗദീപം. കേന്ദ്രസർക്കാർ ഒന്നുമുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികളുടെ സ്കോളർഷിപ്പ്
നിർത്തലാക്കിയതിന് പിന്നാലെയാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ മൂന്ന് ബജറ്റുകളിലായി പദ്ധതിക്കായി 62 കോടി രൂപ വകയിരുത്തി. ഒരു ലക്ഷത്തോളം കുട്ടികൾക്കായി ഇതുവരെ 50 കോടി യോളം രൂപ വിതരണം ചെയ്തു.
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി/പ്ലസ് ടു/വിഎച്ച്എസ്ഇ വിദ്യാർഥികൾക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പും നൽകുന്നുണ്ട്. 2024–25 വർഷം ഈ പദ്ധതിക്കായി 5.24 കോടി രൂപ വകയിരുത്തി. 4815 വിദ്യാർഥികൾക്കായി മുഴുവൻ തുകയും അനുവദിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകൾ എന്നിവ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പും നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് https://margadeepam.kerala.gov.in/








0 comments