Deshabhimani

അഭിജീത് ദീപ്കെ അറസ്റ്റില്‍; നടപടി തിരംഗാ മാർച്ചിന് തൊട്ടുമുൻപ്

DIPKE ARRESTED
വെബ് ഡെസ്ക്

Published on Oct 16, 2026, 05:18 PM | 1 min read

ന്യൂഡൽഹി: തിരംഗാ മാർച്ച് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് അഭിജീത് ദീപ്കെയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. കൊണാട്ട് പ്ലേസിലേക്ക് മാർച്ചിനായി പോകാൻ പുറത്തിറങ്ങിയപ്പോഴാണ് ദീപ്കെയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ താമസസ്ഥലം വളഞ്ഞ പൊലീസ് മാർച്ചിൽ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാർച്ചുമായി മുന്നോട്ട്പോകുമെന്ന നിലപാടിലായിരുന്നു ദീപ്കെ.


വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയപതാകയേന്തി മാർച്ച് നടത്താനായിരുന്നു സിജെപിയുടെ തീരുമാനം. പ്രതിഷേധം നടക്കാതിരിക്കാൻ രാവിലെമുതൽ കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. കരോൾബാഗിൽ ദീപ്കെ താമസിച്ചിരുന്ന സ്ഥലത്ത് എത്തിയ പൊലീസ് സംഘം മാർച്ചിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. വീടിന് പുറത്തും പൊലീസിനെ വിന്യസിച്ചു. എന്നാൽ ദേശീയപതാക ഉയർത്തുന്നത് കുറ്റമാണെങ്കിൽ ജയിലിൽ പോകാനും തയ്യാറാണെന്ന് ദീപ്കെ പ്രഖ്യാപിച്ചിരുന്നു.


തിരംഗാ മാർച്ച് തടയാൻ കൊണാട്ട് പ്ലേസിലും പരിസരങ്ങളിലും വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയത്. 25,000ത്തിലേറെ പൊലീസ്, അർധസൈനിക ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചു. പ്രതിഷേധവേദിയായി പ്രഖ്യാപിച്ച സെൻട്രൽ പാർക്ക് രണ്ടുദിവസത്തേക്ക് അടച്ചിട്ടു. ബാരിക്കേഡുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച് പ്രദേശത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി.


ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സിജെപി സഹകൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ മോചനം ആവശ്യപ്പെട്ടുകൂടിയാണ് തിരംഗാ മാർച്ച് പ്രഖ്യാപിച്ചത്. ഇരുവരും നിലവിൽ തിഹാർ ജയിലിലാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്. എസ്‌എഫ്‌ഐ, ഐസ, എഐഎസ്‌എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home