ad
Deshabhimani

print edition സൗജന്യ ഡിഗ്രിതല വിദ്യാഭ്യാസം നടപ്പാക്കണം: എസ്എഫ്ഐ

SFI.jpg
വെബ് ഡെസ്ക്

Published on May 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിച്ച ഇടതുപക്ഷ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രിതല വിദ്യാഭ്യാസം ഉടൻ നടപ്പാക്കണമെന്ന് എസ്എഫ്ഐ.


സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം സൗജന്യമാക്കി പ്രഖ്യാപിച്ചത് വിദ്യാഭ്യാസരംഗത്ത് വലിയ പ്രതീക്ഷയും മുന്നേറ്റവുമാണ് സൃഷ്ടിച്ചത്.


സാമ്പത്തിക പ്രയാസത്താൽ ഉന്നത വിദ്യാഭ്യാസം സാധ്യമാകാതെ പഠനം ഉപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസവും പ്രതീക്ഷയുമായിരുന്നു പ്രഖ്യാപനം. ഈ പദ്ധതി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക വിദ്യാർഥികൾക്കിടയിലുണ്ട്‌.


പദ്ധതി ഉടനടി നടപ്പാക്കണം. 2026– -27 അധ്യയന വർഷം മുതൽ വിദ്യാർഥികൾക്ക് പ്രയോജനം ലഭ്യമാക്കിയില്ലെങ്കിൽ വിദ്യാർഥികളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവും പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home