ad
Deshabhimani

വിവാഹവാഗ്ദാനം നൽകി പണം തട്ടി, പീഡിപ്പിക്കാൻ ശ്രമം: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ കേസ്​

MC ATHUL KSU.png

എം സി അതുൽ | MC Athul/www.facebook.com/photo

വെബ് ഡെസ്ക്

Published on Apr 18, 2026, 10:17 PM | 1 min read

കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ വിവാഹവാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്തെന്ന കേസിൽ പൊലീസ്‌ കേസെടുത്തു. അതുലിനെതിരെ മുൻ കെഎസ്‌യു പ്രവർത്തകയായ പേരാവൂർ സ്വദേശിനി സിറ്റി പൊലീസ്‌ കമീഷണർക്ക്‌ നൽകിയ പരാതിയിലാണ്‌ വനിതാ പൊലീസ് സ്‌റ്റേഷനിൽ കേസെടുത്തത്‌. മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്‌ അതുൽ. അതുലുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനംചെയ്‌ത്‌ പല ഘട്ടങ്ങളിലായി ഒന്നര ലക്ഷത്തോളം രൂപ കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു.


യാത്രാമധ്യേ കാറിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. അതുലിന്‌ മറ്റ്‌ ബന്ധങ്ങൾ ഉണ്ടെന്നറിഞ്ഞാണ്‌ പ്രണയത്തിൽനിന്ന്‌ പിന്മാറിയത്‌. പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി. പരാതിപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച്‌ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home