print edition പീഡനം: കോൺഗ്രസ് കൗൺസിലർ ഒളിവിൽ

പ്രശോഭ് സി വത്സൻ ഷാഫി പറമ്പിലിനൊപ്പം (ഇടത് | ഫയൽ ചിത്രം), പ്രശോഭ് സി വത്സൻ (വലത്)
പാലക്കാട്: പീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതോടെ പാലക്കാട് നഗരസഭാ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ ഒളിവിൽപ്പോയി. ഇയാൾ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത സൗഹൃദമുള്ള പ്രശോഭ് രാഹുൽ ഒളിവിൽപ്പോയ അതേ രീതിയാണ് പിന്തുടരുന്നത്. അതിനാൽ രാഹുൽ ഒളിവിൽ കഴിഞ്ഞ കോയമ്പത്തൂർ, പൊള്ളാച്ചി, ബംഗളൂരു എന്നിവിടങ്ങളിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം മുൻകൂർ ജാമ്യത്തിനായും പ്രശോഭ് ശ്രമംതുടങ്ങി. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേര് പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തിയെന്നും ഷാഫിയെ വീഡിയോകോൾ ചെയ്‌ത് തന്നെ കാണിച്ചെന്നും യുവതി പൊലീസിന് മൊഴിനൽകിയതിനാൽ ഒളിവിൽപ്പോകാൻ ഇവർ പ്രശോഭിന് സഹായം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അന്വേഷണം ഊർജിതമാക്കിയതായും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.










0 comments