ad
Deshabhimani

ലൈംഗികാതിക്രമക്കേസ്‌: മുൻകൂർജാമ്യം തേടി കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌

MC ATHUL KSU.png
വെബ് ഡെസ്ക്

Published on Apr 25, 2026, 08:05 AM | 1 min read

തലശേരി: ലൈംഗികാതിക്രമക്കേസിൽ മുൻകൂർജാമ്യം തേടി കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ ഹർജി. പാനൂർ ചെണ്ടയാട്‌ അമ്പു നിവാസിൽ എം സി അതുലാണ്‌ അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി (4)യിൽ ഹർജി നൽകിയത്‌. ഹർജിയിൽ 29ന്‌ വാദം കേൾക്കും. സഹപ്രവർത്തകയും സുഹൃത്തുമായ യുവതിയാണ്‌ കണ്ണൂർ വനിതാ പൊലീസ്‌ സ്‌റ്റേഷനിൽ അതുലിനെതിരെ പരാതി നൽകിയത്‌.


2018 മുതൽ സ‍ൗഹൃദമുണ്ടായിരുന്നുവെന്നും ഇത്‌ മുതലെടുത്തും വിവാഹവാഗ്‌ദാനം നൽകിയും ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ്‌ യുവതിയുടെ പരാതി. 1,60,000 രൂപ വായ്‌പ വാങ്ങിയശേഷം മുഴുവൻ തുകയും തിരികെ നൽകാതെ വഞ്ചിച്ചതായും പറയുന്നു. ഒന്നിച്ച്‌ യാത്രപോയപ്പോൾ വിവാഹവാഗ്‌ദാനം നൽകിയാണ്‌ ആദ്യമായി ചൂഷണംചെയ്‌തത്‌. മറ്റൊരു പെൺകുട്ടിയുമായി അതുലിന്‌ ബന്ധമുണ്ടെന്ന്‌ മനസിലായതോടെ പിന്മാറിയെന്നും പരാതിയിലുണ്ട്‌. വിഷാദരോഗത്തിനടിപ്പെട്ട യുവതി ചികിത്സ തേടുകയുംചെയ്‌തു.


ഇപ്പോൾ വിദേശത്തുള്ള യുവതി ഓൺലൈനിൽ നൽകിയ പരാതിയിലാണ്‌ പൊലീസ്‌ കേസെടുത്തത്‌. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ്‌ സേവ്യറിനും പരാതി അയച്ചിരുന്നു. ഇതിൽ നടപടിയില്ലാതെ വന്നതോടെയാണ്‌ പൊലീസിനെ സമീപിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home