Deshabhimani

പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

arrest
വെബ് ഡെസ്ക്

Published on Oct 10, 2026, 08:59 AM | 1 min read

താമരശേരി: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശി നാഗേഷ് (രാജേഷ്) ആണ് പൊലീസിന്റെ പിടിയിലായത്.


കഴിഞ്ഞ തിങ്കളാഴ്ചയാണ് താമരശ്ശേരി പരപ്പൻപൊയിലിൽ നിന്നും പടനിലത്തേയ്ക്ക് ബസ് കയറിയ വിദ്യാർഥിനിക്ക് നേരെ ഇയാൾ ലൈഗിംക അതിക്രമം നടത്തിയത്. പെൺകുട്ടി ഉറക്കെ ബഹളം വെക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇതോടെ ബസ് നിർത്തിയപ്പോൾ പ്രതി ഇറങ്ങിയോടുകയായിരുന്നു.


തുടർന്ന് കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ വാർത്തകൾ കണ്ട് നാഗേഷിനെ തിരിച്ചറിഞ്ഞ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home