വയോധികയോട് ലൈംഗികാതിക്രമം; പ്രതിക്ക് 19 വർഷം തടവ്

കറുകച്ചാൽ: തനിച്ചുതാമസിച്ചിരുന്ന 68 വയസ്സുള്ള വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 19 വർഷം കഠിന തടവും 17,000 രൂപ പിഴയും ശിക്ഷ. കങ്ങഴ കാനംകര കൊന്നയ്ക്കൽ തടത്തിൽപ്പറമ്പിൽ ടി കെ അനി(47)യെയാണ് ശിക്ഷിച്ചത്.
പിഴത്തുകയുടെ പകുതി അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രഞ്ജിത്ത് കൃഷ്ണൻ ശിക്ഷ വിധിച്ചത്. അതിജീവിതയുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പ്രോസിക്യൂഷൻ 16 സാക്ഷികളെയും 23 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി എസ് മനോജ് ഹാജരായി. ഇൻസ്പെക്ടറായിരുന്ന റിച്ചാർഡ് വർഗീസിനായിരുന്നു അന്വേഷണ ചുമതല.











0 comments