ad
Deshabhimani

പണമില്ല: സർക്കാരിന്‌ ഓണ പ്രതിസന്ധി

kerala secratariate

PHOTO: Google/Abdul Basith Tk

avatar
ജി രാജേഷ്കുമാർ

Published on Aug 18, 2026, 05:42 PM | 2 min read

തിരുവനന്തപുരം: ഒണക്കാല ചെലവുകൾപോലും ഏറ്റെടുക്കാനാകാതെ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വലിയതോതിൽ കടമെടുത്തിട്ടും പതിവ്‌ ഓണക്കാല ആനുകൂല്യങ്ങൾ വിതരണം ചെയ്യാനാകാതെ കുഴങ്ങുന്നു.


പണമില്ലാത്തതിനാൽ വിവിധ വിഭാഗങ്ങൾക്കുള്ള ഓണക്കിറ്റ്‌ വിതരണം പേരിനുമാത്രമാക്കി. ഓണത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങൾക്ക്‌ നൽകേണ്ട ആനുകൂല്യങ്ങളാന്നും വിതരണം ചെയ്‌തിട്ടില്ല. ഇ‍ൗ വർഷമെടുക്കാവുന്ന കടത്തിന്റെ പകുതിയും മൂന്നു മാസത്തിനുള്ളിൽ എടുത്തുകഴിഞ്ഞു. ചൊവ്വാഴ്‌ച എടുത്ത 2200 കോടി രൂപയുടെ കടവും ചേരുന്പോൾ മൂന്നു മാസത്തിൽ എടുത്തത്‌ 30,500 കോടി രൂപയാണ്‌. ഇ‍ൗ മാസാദ്യം 1800 കോടി എടുത്തിരുന്നു.


ഓണം കഴിഞ്ഞാൽ ട്രഷറി പ്രവർത്തനം നിലയ്‌ക്കുമെന്നാണ്‌ ഭയപ്പാടിലാണ്‌ ധന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ. ട്രഷറിയിൽനിന്ന്‌ 10 ലക്ഷം രൂപവരെയുള്ള ബില്ലുകൾ മാത്രമാണ്‌ മാറി നൽകുന്നത്‌. ഓണം പ്രമാണിച്ചും ഇതിൽ മാറ്റം വരുത്തിയിട്ടില്ല. തിങ്കളാഴ്‌ചവരെ സമർപ്പിട്ടുള്ള ബില്ലുകൾക്കാണ്‌ ഇ‍ൗ ആനുകുല്യവും ഉള്ളതും. അതിനുമുകളിലുള്ള തുകകൾക്കുള്ള ബില്ലുകളെല്ലാം മാസങ്ങളായി ക്യൂവിലാണ്‌. ജൂലൈയിൽതന്നെ ഇ‍ൗ വർഷത്തെ റവന്യു കമ്മി 16,863 കോടി രൂപയായി. ആഗസ്‌ത്‌ കഴിയുന്പോൾ 22,000 കോടിക്കുമുകളിൽ എത്തുമെന്നാണ്‌ ധന വകുപ്പ്‌ കണക്കുകൂട്ടുന്നത്‌. ധന കമ്മി 22,000 കോടി രൂപയായിട്ടുണ്ട്‌.


ഇത്തവണ ഒഓണ ആനുക‍ൂല്യങ്ങളിൽ വർധനയൊന്നുമില്ല. സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞവർഷത്തെ ആനുകൂല്യങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. കഴിഞ്ഞ വർഷം 500 രൂപവീതം വർധിപ്പിച്ചുനൽകിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലെല്ലാം കുറഞ്ഞത്‌ ഒരു മാസത്തെ ക്ഷേമ പെൻഷനെങ്കിലും ഓണം പ്രമാണിച്ച്‌ മുൻകൂറായി നൽകുമായിരുന്നു. ഇത്തവണ അതിനും തയ്യാറായിട്ടില്ല.


കരാര്‍ -സ്കീം തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാർ, അങ്കണവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍, ബഡ്സ് സ്കൂള്‍ അധ്യാപകരും ജീവനക്കാരും, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, മഹിളാസമാഖ്യ സൊസൈറ്റി മെസഞ്ചര്‍മാര്‍, കിശോരി ശക്തിയോജന സ്കൂള്‍ കൗണ്‍സിലര്‍മാര്‍, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍, പ്രേരക്‌മാര്‍, അസിസ്റ്റന്റ് പ്രേരക്‌മാര്‍, സ്പെഷ്യല്‍ സ്കൂളുകളിലെ അധ്യാപക-–അനധ്യാപക ജീവനക്കാര്‍, എസ്‌സ്‌, എസ്ടി പ്രൊമോട്ടര്‍മാര്‍, ടൂറിസം വകുപ്പിലെ ലൈഫ് ഗാര്‍ഡുകള്‍, ആഭ്യന്തര വകുപ്പിന് കീഴിലെ ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെല്ലാം എൽഡിഎഫ്‌ സർക്കാർ ഉത്സവബത്ത വർധിപ്പിച്ചു നൽകി. തൊഴിലുറപ്പ്‌ തൊഴിലാളികൾ, പൂട്ടികിടക്കുന്ന കശുവണ്ടു ഫാക്ടറികളിലെ തൊഴിലാളികൾ, ഖാദി തൊഴിലാളികൾ, വിവിധ മേഖലയ്‌ക്കുള്ള ഇൻകം സപ്പോർട്ട്‌ സ്‌കീം സഹായങ്ങൾ എന്നിവയെല്ലാം ഓണത്തിനുമുന്പുതന്നെ നൽകി. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി ആൻഡ്‌ സിഗാർ മേഖലകളിലെ തൊഴിലാളികൾക്ക്‌ ആശ്വാസമാകുന്നതാണീ നടപടി. കയര്‍ തൊഴിലാളികൾക്ക്‌ ഓണാനുകൂല്യങ്ങൾ ഉറപ്പാക്കാൻ കയര്‍ മാറ്റ്സ് സംഘങ്ങള്‍, ഫോം മാറ്റിംഗ്സ് ഇന്ത്യാ ലിമിറ്റഡ്, കയര്‍ കോര്‍പ്പറേഷന്‍, കയര്‍ ഫെഡ്‌ തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള വിപണി വികസന ഗ്രാന്റും ഓണക്കാലത്ത്‌ ലഭ്യമാക്കി. ചെറുകിട കയര്‍ സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് ബോണസ് ഉറപ്പാക്കാന്‍ കയര്‍ കോര്‍പ്പറേഷന്‍ പരമ്പരാഗത കയര്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചതിന്റെ വില നല്‍കാന്‍ സഹായം നൽകി.


ഓണം അവധി തുടങ്ങുന്നതിനുമുന്പുതന്നെ എല്ലാ വിഭാഗങ്ങൾക്കുമുള്ള ആനുകൂല്യങ്ങൾ നൽകുന്നുവെന്ന്‌ ഉറപ്പാക്കാൻ കഴിഞ്ഞ വർഷം എൽഡിഎഫ്‌ സക്കാരിന്‌ കഴിഞ്ഞു. ഇത്തവണ ഒരു വിഭാഗത്തിന്റെയും ആനുകൂല്യങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾ, തൊഴിൽ പ്രതിസന്ധി നേരിടുന്ന പരന്പാഗത വ്യവസായ തൊഴിലാളികൾ തുടങ്ങീ അസംഘടിത മേഖലകളിലെയും സംഘടിത മേഖലയിലെ പീഢിത വ്യവസായങ്ങളിലെയും തൊഴിലാളികൾക്ക്‌ ഓണത്തിന്‌ ആശ്വാസമാകുന്നത്‌ സർക്കാർ നൽകുന്ന സഹായങ്ങളാണ്‌. പണമില്ലാത്തതുമൂലം ഇത്തരം കാര്യങ്ങളിൽ സർക്കാർ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home