ad
Deshabhimani

കാബൂളിൽ സ്കൂളിന് നേരെ ഗ്രനൈഡാക്രമണം; വിദ്യാർത്ഥികൾക്ക് പരിക്ക്

Kabul.jpg
വെബ് ഡെസ്ക്

Published on Aug 18, 2026, 05:54 PM | 1 min read

കാബൂൾ: കാബൂളിലെ സ്കൂളിന് നേരെയുണ്ടായ ഗ്രനൈഡാക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. കാബൂളിലെ ഹസാരെ വിഭാഗം കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് ആക്രമണം. ആക്രമണത്തിൽ അൻപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.


കാലാകാലങ്ങളായി ഈ പ്രദേശത്തെ ഹസാരെ വിഭാഗക്കാർ ആക്രമണങ്ങൾ നേരിടുകയാണ്. സുന്നി തീവ്രവാദ സംഘടനകളാണ് നിരന്തരം ഇവിടെ അക്രമം അഴിച്ചുവിടുന്നത്. താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് കാബൂളിലെ ഒരു സ്കൂളിലുണ്ടായ മൂന്ന് ബോംബ് സ്ഫോടനങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.


വിദ്യാർത്ഥികളും പ്രദേശവാസികളായ ഹസാരെ വിഭാഗക്കാരുമാണ് അന്ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home