ad
Deshabhimani

ലോകത്തിലെ നീളം കൂടിയ അന്തർവാഹിനി റെയിൽ തുരങ്കം: വീണ്ടും വിസ്മയിപ്പിക്കാൻ ചൈന

china submarine tunnel
വെബ് ഡെസ്ക്

Published on Aug 18, 2026, 06:20 PM | 1 min read

ബീജിങ്: കിഴക്കൻ ചൈനയിലെ ജിന്റാങ് അന്തർ വാഹിനി അതിവേഗ റെയിൽ തുരങ്കത്തിൽ 104 ഷീൽഡ് കട്ടിങ് ടൂളുകളുടെ പരിശോധനയും മാറ്റിസ്ഥാപിക്കലും പൂർത്തിയാക്കി. ഉയർന്ന ജലസമ്മർദ്ദത്തിൽ 21 ദിവസത്തിനുള്ളിലാണ് നിർമാണ തൊഴിലാളികൾ ജോലികൾ പൂർത്തിയാക്കിയത്. ഷെജാങ് പ്രവിശ്യയിലുള്ള നിങ്‌ബോ-ഷൗഷാൻ റെയിൽവേയിലെ ഈ പാത കടലിനടിയിലൂടെയുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിവേഗ റെയിൽ പാതയാണിത്.


നിങ്‌ബോയെയും ഷൗഷാൻ ദ്വീപുകളെയും ബന്ധിപ്പിക്കുന്ന ഈ റെയിൽവേ യാഥാർഥ്യമാകുന്നതോടെ, നിലവിലെ 1.5 - 2 മണിക്കൂർ യാത്രാ സമയം 26 മിനിറ്റായി കുറയും. 16.18 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്റാങ് തുരങ്കത്തിൽ 11.21 കിലോമീറ്റർ ഷീൽഡ് വിഭാഗമാണ്. ആഴമേറിയ ഭാ​ഗത്ത്, ഏകദേശം സമുദ്ര നിരപ്പിൽ നിന്ന 92 മീറ്റർ താഴെയായ 8.5 ബാർ മർദമാണ് അനുഭവപ്പെടുന്നത്. ഇത് കട്ടറുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ദുഷ്കരമാക്കിയിരുന്നു.


ചൈന സ്വന്തമായി വികസിപ്പിച്ചെടുത്ത ഹൈപ്പർ ബോറിക് സംവിധാനമാണ് ഷീൽഡ് കട്ടിങ് ടൂളുകൾ മാറ്റി സ്ഥാപിക്കാൻ ഉപയോ​ഗിച്ചത്. ഇതുവഴി തൊഴിലാളികൾക്ക് എട്ട് മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യാനാകും. അപകട സാധ്യതയും വിരളമാണെന്നാണ് റിപ്പോർട്ട്. പരമ്പരാ​ഗത രീതികൾ ഉപയോ​ഗിക്കുമ്പോൾ 40 മുതൽ 60 മിനിറ്റ് വരെ മാത്രമേ തൊഴിലാളികൾക്ക് തുടർച്ചയായി ജോലിചെയ്യാനാകുമായിരുന്നുള്ളു. ഇതുവരെ തുരങ്ക നിർമാണത്തിന്റെ 80 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായി. 2028ഓടെ യാത്രയ്ക്കായി തുരങ്കം തുറന്നു നൽകുമെന്നാണ് വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home