ad
Deshabhimani

ലക്ഷദ്വീപിലെ സുഹേലി ദ്വീപിൽ ബോട്ട് അപകടത്തിൽപ്പെട്ടു; രണ്ടുപേരെ കാണാനില്ല

Lakshadweep.jpg
വെബ് ഡെസ്ക്

Published on Aug 18, 2026, 06:36 PM | 1 min read

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ ആൾതാമസമില്ലാത്ത ദ്വീപുകളിലൊന്നായ സുഹേലി ദ്വീപിന് സമീപത്ത് ബോട്ട് മറിഞ്ഞ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി. രാവിലെ 10 മണിയോടെയാണ് ബോട്ട് അപകടത്തിൽപെട്ടത്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുമായി പോയ ബോട്ട് ശക്തമായ തിരമാലകളും കടൽച്ചുഴിയിലും പെട്ട് മറിയുകയായിരുന്നു.


കവരത്തി സ്വദേശിയായ പൊലീസ് കോൺസ്റ്റബിൾ നബീൽ കെഎം (34), ആന്ത്രോത്തിൽ നിന്നുള്ള പൊലീസ് കോൺസ്റ്റബിൾ ഹിദായത്തുള്ള കെസി (49) എന്നിവരെയാണ് കാണാതായത്. ഒരാൾ നീന്തി രക്ഷപെട്ടു. സംഭവത്തിനു തൊട്ടുപിന്നാലെ രക്ഷപ്പെട്ട ഉദ്യോഗസ്ഥൻ കരയിലെത്തി പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.


ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളും സാങ്കേതിക വിവരങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തണമെന്ന് കാണാതായവരുടെ കുടുംബം ആവശ്യപ്പെട്ടു. കാണാതായവരെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ ലക്ഷദ്വീപ് പൊലീസിനെ അറിയിക്കണമെന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നാവികസേന, കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും മത്സ്യത്തൊഴിലാളികളും ഇവരെ കണ്ടെത്തുന്നതിൽ സഹായിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home