ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 240 സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്

family health centre koppam
വെബ് ഡെസ്ക്

Published on Jul 25, 2025, 04:28 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രം 97.63 ശതമാനം, കോഴിക്കോട് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം 90.75 ശതമാനം, കാസര്‍കോട് ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം 86.88 ശതമാനം, കോഴിക്കോട് പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം 95.08 ശതമാനം, കാസര്‍ഗോഡ് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം 85.88 ശതമാനം, വയനാട് ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രം 98.79 ശതമാനം, കോഴിക്കോട് ചാലിയം കുടുംബാരോഗ്യ കേന്ദ്രം 94.47 ശതമാനം, എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചത്.


National Quality Accreditation


ഇതോടെ സംസ്ഥാനത്ത് ആകെ 240 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചു. ഇത് കൂടാതെ 14 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷനും 5 ആശുപത്രികള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 7 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 12 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 160 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 10 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുണ്ട്.


എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home