ad
Deshabhimani

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതിയുടെ പരാമർശങ്ങൾ സുപ്രീം കോടതി ഒഴിവാക്കി

RAHUL MAMKOOTATHIL
വെബ് ഡെസ്ക്

Published on Mar 25, 2026, 12:45 PM | 1 min read

ന്യൂഡൽഹി: ലൈംഗികപീഡന, നിർബന്ധിത ഗർഭഛിദ്ര കേസുകളിൽ പ്രതിയായ പാലക്കാട്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ സുപ്രീംകോടതി റദ്ദാക്കി. അതിജീവിതയെപ്പറ്റി നടത്തിയ വിവാദ പരാമർശങ്ങളാണ് സുപ്രീംകോടതി നീക്കം ചെയ്തത്. അതിജീവിതയുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി വിധിയിലെ 17, 18, 20, 21 ഖണ്ഡികളാണ് സുപ്രീം കോടതി നീക്കിയത്.


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ മരവിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. ജാമ്യ വേളയിൽ ഹൈക്കോടതി ‘മിനി ട്രയൽ’ നടത്തിയത് നിയമവിരുദ്ധമാണെന്നും സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള രാഹുലിന് ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home