വലച്ച് വിലക്കയറ്റം; സവാളവില കിലോയ്ക്ക് നൂറിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം മൂലം വലഞ്ഞ് ജനം. സവാളയുടെ വില കിലോയ്ക്ക് 65 രൂപ കടന്നു. ഓണക്കാലത്ത് സാധാരണ വിലക്കയറ്റം പോലെ വില ഉയർന്നതാണെങ്കിലും ഓണം കഴിഞ്ഞിട്ടും സവാളയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ സവാള കിലോയ്ക്ക് 62 രൂപയിലധികമാണ് വില.
ഓണത്തിന് മുൻപ് 35 രൂപയായിരുന്നു വില. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കാരണമാണ് വിലക്കയറ്റമെന്നാണ് സർക്കാർ വാദം. എന്നാൽ പെട്ടെന്നുള്ള ഈ വിലക്കയറ്റത്തെ നിയന്ത്രിക്കാൻ യാതൊരു മാർഗവും സർക്കാർ നിർദേശിച്ചിട്ടില്ല.
കർഷകർക്ക് വില ലഭിക്കണമെങ്കിൽ ഉപഭോക്താക്കൾ കൂടിയ നിരക്കിൽ സവാള വാങ്ങണമെന്ന വിചിത്ര വാദവുമായി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും ചില്ലറ വിപണിയിലെ വിലയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു.









0 comments