നിയമസഭയിൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക്; പ്രതിപക്ഷനേതാവിന്റെ കത്ത് ലഭിച്ചെന്ന് സ്പീക്കർ

A N Shamseer Rahul Mamkootathil

എ എൻ ഷംസീർ, രാഹുൽ മാങ്കൂട്ടത്തിൽ

വെബ് ഡെസ്ക്

Published on Sep 14, 2025, 03:51 PM | 1 min read

തിരുവനന്തപുരം: ലൈം​ഗിക പീഡന പരാതികൾ ഉയർന്നതോടെ കോൺ​ഗ്രസ് പാർലമെന്ററി പാർടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് നൽകുമെന്ന് സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പ്രതിപക്ഷ ബ്ലോക്കിൽ രാഹുൽ ഉണ്ടാകില്ല. പ്രതിപക്ഷ ബ്ലോക്കിന്റെ അവസാന കസേര അവസാനിക്കുന്നതിന്റെ തൊട്ടടുത്തായിരിക്കും രാഹുലിന് കസേര നൽകുക. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നും സ്പീക്കര്‍ എ എൻ ഷംസീര്‍ പറഞ്ഞു.


നിയമസഭയുടെ 14-ാം സമ്മേളനം തിങ്കളാഴ്ചയാണ് തുടങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home