Deshabhimani

print edition സംസ്ഥാന സ്കൂൾ ഗെയിംസ് അലങ്കോലമാക്കൽ; ഉത്തരവാദിത്തമേൽക്കാതെ വകുപ്പുകളും ജില്ലാ ഭരണ സംവിധാനവും

kayika mela
avatar
കെ എൻ സനിൽ ​

Published on Oct 04, 2026, 01:31 AM | 1 min read

തൃശൂർ: കുത്തഴിഞ്ഞ സംഘാടനംമൂലം നിറംകെട്ട സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ മത്സരങ്ങളുടെ ഉത്തരവാദിത്തമേൽക്കാതെ വകുപ്പുകളും ജില്ലാ ഭരണ സംവിധാനവും. കായികതാരങ്ങൾക്ക്‌ ഭക്ഷണവും താമസവും ഒരുക്കുന്നതുമുതലുള്ള കാര്യങ്ങളിൽ പാളിച്ച പ്രകടമായി. നീന്തൽ മത്സരങ്ങൾക്കിടെ അക്വാട്ടിക്‌ കോംപ്ലക്‌സിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തൽ തകർന്ന്‌ മത്സരാർഥികൾക്ക്‌ പരിക്കേറ്റതോടെ നീന്തൽ മത്സരങ്ങൾ നിർത്തിവച്ചു. നീന്തൽ മത്സരങ്ങളുടെ നടത്തിപ്പുപോലും അനിശ്ചിതത്വത്തിലായി.


നീന്തലിൽ പകുതിയോളം ഇനങ്ങളിൽ മത്സരം നടക്കാനുണ്ട്‌. 103 മത്സരങ്ങളിൽ 53 എണ്ണംമാത്രമാണ്‌ പൂർത്തിയായത്‌. ഇനി എന്ന്‌, എവിടെ മത്സരം നടത്തുമെന്നതിൽ വ്യക്തതയില്ല. പരിക്കേറ്റവരിൽ മത്സരാർഥികളുള്ളതിനാൽ അവർ സുഖപ്പെട്ട ശേഷമേ മത്സരം നടത്താനാവൂ. അതേസമയം, രണ്ടാഴ്‌ചക്കകം മത്സരങ്ങൾ പൂർത്തിയാക്കുകയും വേണം. ഒക്ടോബർ അവസാനവാരം കോഴിക്കോട്ട്‌ സംസ്ഥാന സ്‌കൂൾ കായികമേള ആരംഭിക്കുന്നതിനുമുന്പ്‌ ഗെയിംസ്‌ മത്സരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.


തൃശൂരിൽ നീന്തൽ മത്സരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പാളിച്ചയുണ്ടായെന്ന സ്‌പെഷ്യൽ ബ്രാഞ്ച്‌ റിപ്പോർട്ടോടെ സംഘാടകർ പ്രതിരോധത്തിലായി. സംഘാടനത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന്‌ തടിയൂരാൻ ശ്രമിക്കുകയാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പും കായിക വകുപ്പും. സംസ്ഥാനതല മത്സരങ്ങൾ വരുന്പോൾ ഏകോപനത്തിൽ നിർണായക പങ്കുള്ള ജില്ലാ ഭരണ സംവിധാനവും ഇക്കാര്യത്തിൽ മ‍ൗനമവലംബിക്കുകയാണ്‌. മത്സരവേദിയുടെ പന്തൽ തകർന്നതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനാണെന്ന്‌ കായികമന്ത്രി ഒ ജെ ജനീഷ്‌ പറഞ്ഞു. മത്സരം താളം തെറ്റിയതുസംബന്ധിച്ച്‌ പ്രതികരിക്കാൻ വിദ്യാഭ്യാസവകുപ്പ്‌ അധികൃതർ തയ്യാറായില്ല. തൃശൂർ ജില്ലക്കാരനായ കായികമന്ത്രി ഗെയിംസ്‌ സംഘാടനത്തിൽ ഒരുതരത്തിലും സഹകരിച്ചില്ല. ഉദ്‌ഘാടനത്തിനുപോലും മന്ത്രി എത്തിയില്ല.


ഗെയിംസ്‌ നടത്തിപ്പിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൃത്യമായ മാർഗനിർദേശമുണ്ടായില്ല. സംഘാടക സമിതിപോലും രൂപീകരിച്ചില്ല. മത്സരാർഥികൾക്ക്‌ ഭക്ഷണം നൽകിയില്ല. പകരം 150 രൂപ വീതം അനുവദിക്കുകയായിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ഭയത്തിൽ മത്സര ദിവസങ്ങളിൽ പുറത്തുനിന്ന്‌ ഭക്ഷണം കഴിക്കാൻ മത്സരാർഥികൾ തയ്യാറായില്ല. പലരും ഭക്ഷണം കഴിക്കാതെയാണ്‌ മത്സരത്തിൽ പങ്കെടുത്തത്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ താരങ്ങൾക്ക്‌ മൂന്നുനേരവും മികച്ച ഭക്ഷണം ഒരുക്കി നൽകിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home