print edition സീനിയർ ജേർണലിസ്റ്റ്‌സ് ഫോറം സമ്മേളനത്തിന് തുടക്കം

സീനിയർ ജേർണലിസ്റ്റ്‌സ് ഫോറം കേരള സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോർട്‌സ് ക്ലബ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യുന്നു
കൊല്ലം: സീനിയർ ജേർണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളന തുടങ്ങി. 13–ാം സംസ്ഥാന സമ്മേളനം കടപ്പാക്കട സ്പോർട്‌സ് ക്ലബ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്‌തു.
ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടർ സാം അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ മേയർ എ കെ ഹഫീസ് സ്വാഗതം പറഞ്ഞു.
മന്ത്രിമാരായ ബിന്ദുകൃഷ്‌ണ, പി സി വിഷ്ണുനാഥ്, ബി ബി ഗോപകുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കേരള മീഡിയ അക്കാദമി മുൻ ചെയർമാൻ ആർ എസ് ബാബു, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ഡി ജയകൃഷ്‌ണൻ, ജനറൽ കൺവീനർ എസ് സുധീശൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ചൊവ്വ പകൽ 11ന് സീനിയർ ജേർണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സന്ദീപ് ദീക്ഷിത് ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനം പകൽ 12ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. സമ്മേളനത്തിൽ 300 പ്രതിനിധികൾ പങ്കെടുക്കുന്നു.










0 comments