പെറ്റിക്കേസ് തുകയിൽ കൃത്രിമം: സീനിയർ സിപിഒയ്ക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ: പെറ്റിക്കേസുകളിൽ ഈടാക്കിയ തുകയിൽ കൃത്രിമം കാട്ടി പണം തട്ടിയെന്ന കേസിൽ വനിതാ സീനിയർ സിവിൽ പാെലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ പാെലീസ് സ്റ്റേഷനിലെ ശാന്തി കൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. കേസുകളിൽ ലഭിച്ച തുകയിൽ 16,76,650 രൂപ കൈവശപ്പെടുത്തി എന്നാണ് കേസ്. റൈറ്റർ ആയിരുന്നു ശാന്തി.
2018 ജനുവരി ഒന്നുമുതൽ 2022 ഡിസംബർ മൂന്നുവരെ പണം തട്ടിയെടുത്തു. മോട്ടോർ വെഹിക്കിൾ കേസുകളിൽ സർക്കാരിന് ലഭിക്കേണ്ട തുകയേക്കാൾ കുറഞ്ഞ തുക സർക്കാർരേഖകളായ കാഷ്ബുക്ക്, ബാങ്ക് രസീതുകൾ തുടങ്ങിയവയിൽ എഴുതിച്ചേർത്തു. റൂറൽ ജില്ലാ പാെലീസ് മേധാവി ഇതുസംബന്ധിച്ച റിപ്പോർട്ട് രേഖാമൂലം മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്എച്ച്ഒ കെ പി സിദ്ദിഖിന് നൽകി. തുടർന്ന് മൂവാറ്റുപുഴ പാെലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു.








0 comments