Deshabhimani

സെനഗൽ കുടിയേറ്റബോട്ട് അപകടം; മരണസംഖ്യ 39, രക്ഷപെട്ടത് ഒരാൾ മാത്രം

boat sinking

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 10, 2026, 08:57 AM | 1 min read

ഡക്കാർ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിന്റെ തീരത്ത് കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 39 പേർ മരിച്ചതായാണ് സ്ഥിരീകരണം. തിങ്കളാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ഒരാളെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താനായതെന്നും സെനഗൽ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ബോട്ടിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല


തലസ്ഥാനമായ ഡക്കാറിൽനിന്ന് ഏകദേശം 180 കിലോമീറ്റർ വടക്കുള്ള കെബെമർ തീരത്താണ് അപകടമുണ്ടായത്. വടക്കൻ സെനഗലിലെ സെന്റ് ലൂയിസിൽനിന്ന് സ്പെയിൻ തീരത്തേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ സെന​ഗൽ സ്വദേശികൾ പതിവായി ഉപയോ​ഗിക്കുന്ന പാതയിലായിരുന്നു അപകടമെന്ന് അധികൃതർ പറഞ്ഞു. തുറന്ന മരബോട്ടുകളിൽ ഏകദേശം 1,290 കിലോമീറ്റർ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ചാണ് ഇവർ യൂറോപ്പിലെത്താൻ ശ്രമിക്കുന്നത്.


മരിച്ചവരിൽ ഭൂരിഭാഗവും കെബെമർ മേഖലയിലെ ലിയോണ, തിയെപ്പ് പ്രദേശങ്ങളിൽനിന്നുള്ളവരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം സ്പെയിനിലേക്ക് കടക്കാൻ ശ്രമിച്ച 142 കുടിയേറ്റക്കാരെ സെനഗൽ അധികൃതർ പിടികൂടിയിരുന്നു. സെനഗൽ, ഗാംബിയ, ഗിനിയ ബിസാവു, ഗിനിയ, നൈജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവർ.


പശ്ചിമ ആഫ്രിക്കയിൽനിന്ന് സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് കടൽമാർഗം കുടിയേറാൻ ശ്രമിക്കുന്നതിനിടെ സമീപവർഷങ്ങളിൽ ആയിരക്കണക്കിനാളുകളാണ് മരിച്ചത്. 2026ലെ ആദ്യ അഞ്ചുമാസത്തിനിടെ മാത്രം 635 പേർ മരിച്ചതായാണ് കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വാക്കിങ് ബോർഡേഴ്സ് സംഘടനയുടെ കണക്ക്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സെനഗലിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിച്ചതാണ് കുടിയേറ്റത്തിന് പ്രധാന കാരണം.


കഴിഞ്ഞ ദിവസങ്ങളിൽ സെനഗലിലും ഗ്രീസിലുമുണ്ടായ രണ്ട് കുടിയേറ്റ ബോട്ടപകടങ്ങളിലായി കുറഞ്ഞത് 56 പേർ മരിച്ചതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐഒഎം) അറിയിച്ചു. ഗ്രീസിലെ ക്രീറ്റ് ദ്വീപിന് തെക്കുഭാഗത്ത് കണ്ടെത്തിയ ബോട്ടിൽനിന്ന് 14 മൃതദേഹങ്ങൾ കണ്ടെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home