Deshabhimani

ഇന്ത്യ -ന്യൂസീലൻഡ് മൂന്നാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു; മത്സരം 40 ഓവറാക്കി ചുരുക്കി

ind vs nz rain
വെബ് ഡെസ്ക്

Published on Nov 10, 2026, 10:04 AM | 1 min read

ഹാമിൽട്ടൺ: ഇന്ത്യ–ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിൽ മഴ വീണ്ടും വില്ലനായതോടെ മത്സരം 40 ഓവറാക്കി ചുരുക്കി. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മഴ പൂർണമായും മാറിയാൽ അമ്പയർമാർ മൈതാനം പരിശോധിക്കും. മത്സരം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


രാവിലെ 9.13നാണ് ടോസ് നടന്നത്. ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ടോസിന് പിന്നാലെ മഴ വീണ്ടും ശക്തമായതോടെ പിച്ചിൽ കവറുകൾ വിരിച്ചു. താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.


പിന്നീട് മഴ മാറിയതോടെ ഗ്രൗണ്ട് സ്റ്റാഫ് കവറുകൾ നീക്കം ചെയ്തു. രാവിലെ 9.39ഓടെ ഹാമിൽട്ടണിൽ കാലാവസ്ഥ മെച്ചപ്പെട്ടെങ്കിലും നനഞ്ഞ ഔട്ട്ഫീൽഡ് മത്സരത്തിന് തടസ്സമായി. ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ന്യൂസിലൻഡ് നിരയിൽ ടിക്ക്നറിന് പകരം മാത്യു ഫിഷർ ഇടംപിടിച്ചു.




ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: വിൽ യങ്, ടിം സൈഫർട്ട്, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാഥം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, കൈൽ ജാമിസൺ, ജേക്കബ് ഡഫി, മാത്യു ഫിഷർ


മഴയും പിച്ചിലെ സാഹചര്യങ്ങളും കണക്കിലെടുത്ത് മത്സരത്തിനുള്ള ഓവർ പരിധിയും പുതുക്കിയിട്ടുണ്ട്. ഒരു ബൗളർക്ക് പരമാവധി എട്ട് ഓവർ മാത്രമേ എറിയാനാകൂ. ഒന്ന് മുതൽ എട്ട് വരെ ഓവറുകൾ ആദ്യ പവർപ്ലേയും ഒമ്പത് മുതൽ 32 വരെ രണ്ടാം പവർപ്ലേയും 33 മുതൽ 40 വരെ മൂന്നാം പവർപ്ലേയും ആയിരിക്കും. മത്സരത്തിൽ ജയിച്ച് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനാണ് ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home