റാന്നി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ മർദ്ദനം

പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രിയിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരനും ആശുപത്രി സ്റ്റാഫിനും പരിക്കേറ്റു.
സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശ്, ജീവനക്കാരൻ സജിമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ആത്മഹത്യ ശ്രമം നടത്തിയ ആളുമായി ഒപ്പം എത്തിയവരാണ് ആശുപത്രിയിൽ പ്രശ്നമുണ്ടാക്കിയത്. ഇവർ എല്ലാവരും കൂടി കാഷ്വാലിറ്റിക്ക് അകത്തേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുമ്പോൾ പ്രകാശ് തടയുകയായിരുന്നു. ഇതിൽ ക്ഷുഭിതരായാണ് ഇവർ പ്രകാശിനെ ആക്രമിച്ചത്. തടസ്സം പിടിക്കാൻ ചെന്ന സജിമോനും മർദ്ദനമേറ്റു. അത്യാഹിത വിഭാഗത്തിൽ കട്ടിലിൽ കിടന്നിരുന്ന രോഗിയായ കുഞ്ഞിനെ ഇവർ കട്ടിലിൽ നിന്നും താഴെയിട്ടു. റാന്നി പോലീസ് എത്തിയാണ് അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തത്.










0 comments