ad
Deshabhimani

മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

rahul mamkootathil
വെബ് ഡെസ്ക്

Published on Feb 17, 2026, 01:55 PM | 1 min read

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ രണ്ടാം ബലാത്സം​ഗക്കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഒന്നിലേറെ തവണ ലൈം​ഗികമായി പീഡിപ്പിച്ചതായും വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും യുവതി രഹസ്യമൊഴി നൽകി. നെടുമങ്ങാട് കോടതിയിൽ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരായാണ് മൊഴി രേഖപ്പെടുത്തിയത്. അതിജീവിതയുടെ വൈദ്യപരിശോധനയും പൂർത്തിയാക്കി.


രാഹുൽ വിവാഹ വാ​ഗ്ദാനം നൽകിയ ശേഷം ഹോം സ്റ്റേയിലെത്തിച്ച് ബലാത്സം​ഗം ചെയ്തെന്ന് ബം​ഗളൂരു സ്വദേശിനിയാണ് പരാതി നൽകിയത്. കെപിസിസി അധ്യക്ഷന് മെയിൽ വഴി അയച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു. ക്രൂരമായി പീഡിപ്പിച്ചട് ​ഗർഭിണിയാക്കിയ ശേഷം അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌തതാണ് കേസ്.


രാഹുൽ മാങ്കൂട്ടത്തിൽ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേൽപ്പിച്ചെന്നും ഇരുപത്തിമൂന്നുകാരി മൊഴി നൽകിയിരുന്നു. സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിൽ കൊണ്ടുപോയാണ് ബലാത്സംഗം ചെയ്‌തത്. ശരീരമാകെ മുറിവേൽപ്പിച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നും ഐ വാണ്ട് ടു റേപ്പ് യു (എനിക്ക്‌ നിന്നെ ബലാത്സംഗം ചെയ്യണം) എന്ന് പറഞ്ഞുകൊണ്ടിരുന്നെന്നും യുവതി അന്വേഷക സംഘത്തിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.


പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. തുടർന്ന്‌ വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു. കേസിൽ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണ് രണ്ടാം പ്രതി. രാഹുൽ മാങ്കൂട്ടത്തിൽ യുവതിക്ക് ഗർഭഛിദ്രത്തിനുള്ള ഗുളിക ജോബി ജോസഫ് വഴിയാണ് കൊടുത്തു വിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home