കോഴിക്കോട് ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

വിനയൻ
ഒഞ്ചിയം: കോഴിക്കോട് വടകരയിൽ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ ഹോട്ടൽ വ്യാപാരിയായ മീത്തലെ മുക്കാളി മഞ്ഞക്കര വിനയൻ (54) ആണ് മരിച്ചത്. ചൊവ്വ ഉച്ച ഒരു മണിയോടെയാണ് സംഭവം. അപകടമുണ്ടായ ഉടൻ വടകര സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വടകര ഭാഗത്തേക്ക് പോകുന്ന കെഎൽ 11 സിബി 1989 സ്വകാര്യ ബസ് വിനയൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ചോമ്പാല പോലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി. ബുധനാഴ്‌ച വീട്ടുവളപ്പിലാണ് സംസ്കാരം.
പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ് വിനയൻ. ഭാര്യ: സുനിത. മക്കൾ: അരുണ, അഥീന. സഹോദരങ്ങൾ: വസന്ത നാഥ്, ബിജു നാഥ്, വിമല, വനജ, തങ്കം, പരേതനായ വിശ്വനാഥ്.
Related News

0 comments