പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടറോടിച്ചു; പാലക്കാട് സ്വദേശിക്കെതിരെ കേസെടുത്തു

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കെത്തിയ സ്കൂട്ടർ
കുറ്റിപ്പുറം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടറോടിച്ച പാലക്കാട് തിരുവേഗപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു. 68കാരനെതിരെയാണ് ഷൊർണൂർ റെയിൽവേ സംരക്ഷണ സേന കേസെടുത്തത്. ചൊവ്വ പകൽ മൂന്നിനാണ് വളാഞ്ചേരി ഭാഗത്തുനിന്നുമുള്ള റോഡിലൂടെ എത്തി റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കയറിയത്.
റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ ഭാഗത്ത് ദേശീയപാതയുടെയും റെയിൽവേ സ്റ്റേഷന്റെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ വാഹനങ്ങൾക്ക് അബദ്ധത്തിൽ എത്തിച്ചേരാവുന്ന സാഹചര്യമുണ്ട്. ഇതാണ് ഇയാൾക്ക് വഴിതെറ്റാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.










0 comments