ad
Deshabhimani

ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ സ്‌ത്രീയുടെ വയറ്റിൽ കത്രിക; ആരോ​ഗ്യവകുപ്പ് കർശന നടപടികളിലേക്ക്

Veena George
വെബ് ഡെസ്ക്

Published on Feb 20, 2026, 12:32 PM | 2 min read

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ 2021ൽ നടന്ന ശസ്ത്രക്രിയയിൽ സംഭവിച്ചത് ​ഗുരുതരമായ വീഴ്ചയാണെന്നും നിയമപരമായ കർശന നടപടി സ്വീകരിക്കുമെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ശസ്ത്രക്രിയയിക്ക് ശേഷം പുന്നപ്ര സ്വദേശി ഉഷയുടെ വയറ്റിൽ കത്രിക കണ്ടെത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഉഷയുടെ മകനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ശസ്ത്രക്രിയാ ചികിത്സാ ചെലവിനെക്കുറിച്ച് ആശങ്കപ്പെടേണ്ട എന്നും സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തേടി. ഇതിന്‍റെ അടിസ്ഥാനത്തിൽ വിദഗ്ധസമിതിയെ അന്വേഷണത്തിന് നിശ്ചയിച്ചു. ഇവർ വണ്ടാനത്തിന് അന്വേഷണത്തിന് പോവുകയും ചെയ്തതായി മന്ത്രി കൂട്ടിച്ചേർത്തു.


2021 മെയ് 12നാണ് ശസ്ത്രക്രിയ നടന്നത്. കുറ്റക്കാർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. ഡോക്ടറെ സ്വകാര്യ കണ്‍സള്‍ട്ടേഷനില്‍ ഉള്‍പ്പെടെ കണ്ടതായി കുടുംബാംഗങ്ങള്‍ പറയുന്നു. വർഷങ്ങൾക്ക് മുമ്പുള്ള കേസ് ആയതുകൊണ്ടും കൂടുതല്‍ അന്വേഷണങ്ങള്‍ അതില്‍ ആവശ്യമാണ്. പൊലീസിന്‍റെ സഹായം തേടും. തുടര്‍ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പഴുതില്ലാത്ത നിയമ നടപടികള്‍ സ്വീകരിക്കും. ലോകാരോഗ്യ സംഘടനയുടെ ഗൈഡ് ലൈനുകൾ നിർബന്ധമായും ശസ്ത്രക്രിയയിൽ ഉറപ്പാക്കപ്പെടണം. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.



മന്ത്രി പങ്കുവച്ച കുറിപ്പിൽ നിന്ന്


ഇതിനുമുമ്പ് രണ്ട് സംഭവങ്ങൾ സമാനമായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ 2017ലെ ഒരു ശസ്ത്രക്രിയയിൽ കത്രിക ഉള്ളിൽ വച്ചതാണ്. രണ്ട് , ആലപ്പുഴ ജില്ലയിൽ തന്നെ ഹരിപ്പാടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിൽ കത്രിക ഉള്ളിൽ വെച്ചു എന്നതാണ്. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചാണ് ശസ്ത്രക്രിയയിലൂടെ പുറത്തു എടുക്കുന്നത് . കോഴിക്കോട് വിഷയത്തിൽ 2014ലോ 17ലോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നായിരുന്നു ഡോക്ടർമാരുടെ സമിതിയുടെ (ഒന്നിലധികം സമിതികളുടെ) റിപ്പോർട്ട്. അതുകൊണ്ടു തന്നെ അത് കണക്കിലെടുക്കാതെ വിഷയം പോലീസ് അന്വേഷിക്കണമെന്ന് വകുപ്പ് തീരുമാനമെടുത്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രൊസീജിയര്‍ ആയതിനാല്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അന്വേഷണം പോലീസിന് കൈമാറി. മന്ത്രിസഭായോഗം സമാശ്വാസത്തിനായി 2 ലക്ഷം രൂപ അനുവദിച്ചു. പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കി. കോടതിയുടെ അന്തിമ വിധിക്കനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home