Deshabhimani

print edition കോഴിക്കോട്ട്‌ സ്വാഗതസംഘമായി; സ്‌കൂൾ ഒളിമ്പിക്‌സ്‌ ഒക്‌ടോബർ 25 മുതൽ

Sports Meet
വെബ് ഡെസ്ക്

Published on Sep 07, 2026, 12:45 AM | 1 min read

കോഴിക്കോട്‌ : അറുപത്തിയെട്ടാമത്‌ സംസ്ഥാന സ്‌കൂൾ കായിക മേള ഒക്‌ടോബർ 25 മുതൽ 31 വരെ കോഴിക്കോട്ട്‌ നടക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. മുൻവർഷത്തേതിന്‌ സമാനമായി ഒളിമ്പിക്‌സ്‌ മാതൃകയിലായിക്കും മേള സംഘടിപ്പിക്കുക. നഗരത്തിൽനിന്നും 20 കിലോമീറ്റർ അകലെയുള്ള എൻഐടി ക്യാമ്പസിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) സിന്തറ്റിക് ഗ്രൗണ്ടാണ് പ്രധാന വേദി.

സ്വാഗതസംഘം രൂപീകരണ യോഗം കോഴിക്കോട്‌ പ്രോവിഡൻസ്‌ ഗേൾസ്‌ എച്ച്‌എസ്‌എസിൽ മന്ത്രി ഉദ്‌ഘാടനംചെയ്‌തു. നിലവിൽ മറ്റ്‌ വേദികളൊന്നും നിശ്ചയിച്ചിട്ടില്ല. പതിനായിരത്തോളം


കായിക പ്രതിഭകൾ അണ്ടർ 14, 17, 19 വിഭാഗങ്ങളിൽ അണിനിരക്കും. ഗൾഫ് മേഖലയിലെ മലയാളം സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളും പങ്കെടുക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ആവിഷ്‌കരിച്ച ഇൻക്ലൂസീവ് സ്‌പോർട്സും സംഘടിപ്പിക്കും. സ്‌കൂൾ ഒ-ളിമ്പിക്‌സ്‌ ഒക്‌ടോബർ 24 മുതൽ 29 വരെ നടക്കുമെന്നാണ്‌ നേരത്തെ അറിയിച്ചിരുന്നത്‌. ചെന്നൈയിൽ 23 മുതൽ 27വരെ ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌ നടക്കുന്നുണ്ട്‌. ഇ‍ൗ സാഹചര്യത്തിലാണ്‌ തിയതി പുതുക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home