print edition 3 ലക്ഷം പിന്നാക്ക വിദ്യാർഥികൾക്ക് സ്‌കാേളർഷിപ്പ് നഷ്‌ടപ്പെടും


സ്വന്തം ലേഖകൻ
Published on Jul 15, 2026, 12:00 AM | 1 min read
തിരുവനന്തപുരം: സർക്കാരിന്റെ പിടിപ്പുകേടിൽ സംസ്ഥാനത്തെ പിന്നാക്കക്കാരായ മൂന്നുലക്ഷം വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം നഷ്‌ടപ്പെടും. ഒഇസി, ഒബിസി ഹിന്ദു വിഭാഗങ്ങളിലെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ പ്രീ മെട്രിക് സ്‌കോളർഷിപ്പാണ് വെബ്‌സൈറ്റിലെ തകരാർമൂലം പ്രതിസന്ധിയിലായത്. ഇ ഗ്രാന്റ്‌സ് 3.0 സിംഗിൾ വിൻഡോ സ്‌കോളർഷിപ് പോർട്ടലാണ് പണിമുടക്കിയത്. രക്ഷിതാക്കൾ നൽകുന്ന രേഖയ്‌ക്ക് അധ്യാപകർ സർട്ടിഫിക്കറ്റ് നമ്പർ, സെക്യൂരിറ്റി കോഡ് എന്നിവ നൽകുമ്പോൾ ഇൻവാലിഡ് സർട്ടിഫിക്കറ്റ് എന്ന സന്ദേശമാണ് ലഭിക്കുന്നത്.
ബുധനാഴ്‌ചയാണ് അപേക്ഷിക്കേണ്ട അവസാനദിവസം. സമയം നീട്ടിയില്ലെങ്കിൽ ആനുകൂല്യം നഷ്‌ടമാകും.സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ വിദ്യാർഥികൾ സ്‌കോളർഷിപ്പിന് അർഹരാണ്. പിന്നാക്ക വിഭാഗ വകുപ്പിന്റെ പദ്ധതിയിൽ സംസ്ഥാന സർക്കാരാണ് പണം നൽകുന്നത്. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ എൽപി വിഭാഗത്തിന് 750, യുപിക്ക് 900, എച്ച്‌എസിൽ 1000 എന്നിങ്ങനെയാണ് സ്‌കോളർഷിപ്പ് തുക. അൺ എയ്ഡഡ് സ്‌കൂളുകളിൽ എൽപി, യുപി വിഭാഗത്തിൽ 1333 രൂപയും ഹൈസ്‌കൂളിൽ 2000 രൂപയും ലഭിക്കും.









0 comments