Deshabhimani

print edition ഈർച്ച മില്ല് മാനേജരുടെ കൊലപാതകം; 18 വർ‌ഷത്തിനുശേഷം
പിടിയിലായ പ്രതിയെ 
നാട്ടിലെത്തിച്ചു

perinthalmanna.jpg

ദിലീപ് രജക്

വെബ് ഡെസ്ക്

Published on Sep 29, 2026, 01:30 AM | 1 min read

മലപ്പുറം: പെരിന്തൽമണ്ണയിലെ ഈർച്ച മില്ല് മാനേജർ ബാലകൃഷ്ണന്റെ കൊലപാതകത്തിൽ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളിയെ അസമിൽനിന്ന് മലപ്പുറത്തെത്തിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡ‍ിയിലെടുത്ത ബിഹാർ അറാരിയ ജില്ലയിലെ ദിലീപ് രജക്കിനെ (65)യാണ് തിങ്കൾ പകൽ മൂന്നോടെ നാട്ടിലെത്തിച്ചത്. കൂട്ടുപ്രതിയായ സനീചാർ ബൈഠകിനായി അന്വേഷണം പുരോഗമിക്കുകയാണ്.

2007 ഡിസംബർ 17നാണ് സംഭവം.


പെരിന്തൽമണ്ണ "അക്ബ ർ' ഈർച്ച മില്ലിലെ മാനേജരായിരുന്നു വടകര സ്വദേശി ബാലകൃഷ്ണൻ. ഇവിടുത്തെ തൊഴിലാളികളായിരുന്നു ദിലീപ് രജകും സനീചാർ ബൈഠകും. വിനോദ്, ഉമേഷ് എന്നീ പേരിലാണ് ഇവർ ജോലിചെയ്തിരുന്നത്. ഒ രാഴ്ചത്തെ പെരുന്നാൾ അവധി കഴിഞ്ഞ് മില്ല് തുറന്നപ്പോഴാണ് ഈർച്ചപ്പൊടിക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ ബാലകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ കാണാനില്ലെന്ന് മനസ്സിലായി.


പ്രതികൾക്ക് ജോലി ഏർപ്പാടാക്കി നൽകിയ ബിഹാർ സ്വദേശിയായ ഏജന്റിനെ പൊലീസ് ചോദ്യംചെയ്തു. പ്രതികളിലൊരാളായ ദിലീപ് രജക്കിന്റെ അമ്മ മരിച്ചെന്നറിയിച്ച് വീട്ടിൽനിന്ന് കത്ത് വന്നിരുന്ന വിവരം ഇ ദ്ദേഹം പൊലീസിനെ അറിയിച്ചു. പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കത്ത് ലഭിച്ചു. സമീപത്തെ എസ്‌‍ടിഡി ബൂത്തിൽനിന്ന് പ്രതികൾ നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. ഈ നമ്പറും കത്തിലെ വിലാസവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദിലീപിന്റെ ബിഹാറിലെ വീട് പൊലീസ് കണ്ടെത്തിയത്. അവിടെച്ചെന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ ചിത്രം ലഭിച്ചു.


നാലോളംതവണ വിവിധ സംസ്ഥാനങ്ങളിൽ അന്വേഷകസംഘം തിരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടാനായില്ല. പൊലീസുകാർ ഉപയോഗിക്കുന്ന ആധുനിക പോർട്ടലിൽനിന്ന് പ്രതിയെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചതോടെ ഈമാസം 15നാണ് സംഘം അസമിലേക്ക് പുറപ്പെട്ടത്. അ വിടെ അരിമില്ലിൽ ജോലിനോക്കുകയായിരുന്നു ദിലീപ്. അ സം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home