Deshabhimani

അതിഥി തൊഴിലാളികളുടെ മക്കളോട് വിവേചനം: അധ്യാപികക്കെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു

Kerala Child Rights Commission
വെബ് ഡെസ്ക്

Published on Oct 04, 2026, 07:31 PM | 1 min read

പാലക്കാട്: കഞ്ചിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയതിനാൽ ആറാം ക്ലാസ് വിദ്യാർഥികളായ ഇരട്ട സഹോദരങ്ങൾ പഠനം നിർത്തിയെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.


ആറാം ക്ലാസ് വിദ്യാർഥികളായ ചന്ദൻ കുമാറും കുന്ദൻ കുമാറുമാണ് അധ്യാപികയുടെ വിവേചനപരമായ പെരുമാറ്റത്താൽ പഠനം നിർത്തിയത്. ഈ അധ്യയനവർഷം സ്കൂളിൽ പ്രവേശനം നേടിയ സഹോദരങ്ങളെ ക്ലാസിൽനിന്ന് പുറത്താക്കിയെന്നും, ഇതര സംസ്ഥാനക്കാരെ സ്കൂളിൽ പഠിപ്പിക്കില്ലെന്നും അധ്യാപിക പറഞ്ഞതായും കുട്ടികളുടെ അമ്മ ചോട്ടു മഞ്ചി പറഞ്ഞു.


മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് അധ്യാപിക കുട്ടികളെ അധിക്ഷേപിച്ചെന്നും ഇത് കുട്ടികളെ മാനസികമായി ബാധിച്ചതായും പരാതിയിൽ ആരോപിക്കുന്നു. പഠനത്തിനുള്ള കുട്ടികളുടെ അവകാശം നിഷേധിച്ച അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സെപ്റ്റംബർ 30നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. കുട്ടികൾ ദീർഘനാളായി സ്കൂളിൽ എത്തിയിട്ടില്ലെന്നത് ഹാജർ രേഖകളിലും വ്യക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home