Deshabhimani

ഐഎഫ്എ ഷീൽഡ്: പഞ്ചാബിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മോഹൻ ബഗാൻ ഫൈനലിൽ

IFA Shield
വെബ് ഡെസ്ക്

Published on Oct 04, 2026, 08:30 PM | 1 min read

കൊൽക്കത്ത : ഐഎഫ്എ ഷീൽഡ് ഫുട്ബോളിൽ പഞ്ചാബ് എഫ്‌സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി മോഹൻ ബഗാൻ ഫൈനലിൽ. എക്സ്ട്രാ ടൈമിലും ഗോൾരഹിതമായതോടെ ഷൂട്ടൗട്ടിലായിരുന്നു മോഹൻ ബഗാന്റെ ജയം (4-3)


ഷൂട്ടൗട്ടിൽ മോഹൻ ബഗാൻ ഗോൾകീപ്പർ വിശാൽ കൈത്ത് നിർണായക സേവുകളുമായി ടീമിന്റെ വിജയശിൽപിയായി. പഞ്ചാബിന്റെ രണ്ട് പെനാൽറ്റികൾ തടഞ്ഞു. മോഹൻ ബഗാനായി മിഗ്വൽ ഫിഗ്വെയ്റ നേടിയ നിർണായക പെനാൽറ്റിയോടെയാണ് മത്സരം 4-3ന് അവസാനിച്ചത്. 90 മിനിറ്റിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. എക്സ്ട്രാ ടൈമിലും ബഗാന്


കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതെങ്കിലും ഗോൾ നേടാനായില്ല. 85-ാം മിനിറ്റിൽ മോഹൻ ബഗാൻ നേടിയ ഗോൾ ഓഫ്‌സൈഡ് കാരണം അനുവദിച്ചില്ല. തുടർച്ചയായ രണ്ടാം തവണയാണ് മോഹൻ ബഗാൻ ഐഎഫ്എ ഷീൽഡ് ഫൈനലിലെത്തുന്നത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ഫൈനലിൽ മോഹൻ ബഗാൻ നേരിടുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home