Deshabhimani

ചൈന ഓപ്പൺ ടെന്നിസ്: നൊവാക് ജൊകോവിച്ച് സെമിയിൽ

Novak

നൊവാക് ജൊകോവിച്ച്| Reuters

വെബ് ഡെസ്ക്

Published on Oct 04, 2026, 09:07 PM | 1 min read

ബെയ്ജിങ് : ചൈന ഓപ്പൺ ടെന്നിസിൽ നൊവാക് ജൊകോവിച്ച് സെമിഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ഒന്നാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ 4-6, 6-4, 6-4ന് തോൽപ്പിച്ചാണ് ആറാം സീഡായ ജോക്കോവിച്ച് അവസാന നാലിലെത്തിയത്.


രണ്ട് മണിക്കൂറും 35 മിനിറ്റും നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ജോക്കോവിച്ചിന്റെ തിരിച്ചുവരവ്. ജയത്തോടെ ബെയ്ജിങ്ങിലെ ജോക്കോവിച്ചിന്റെ റെക്കോർഡ് 32-0 ആയി. ഓപ്പൺ എറയിൽ ഒരു ടൂർ ലെവൽ ടൂർണമെന്റിൽ തുടർച്ചയായി നേടിയ ഏറ്റവും മികച്ച തുടക്കമാണിത്. നേരത്തെ റാഫേൽ നദാലിന്റെ ഫ്രഞ്ച് ഓപ്പണിലെ 31-0 റെക്കോഡിനൊപ്പമായിരുന്നു ജോക്കോവിച്ച്.


39കാരനായ സെർബിയൻ താരത്തിന് ബെയ്ജിങ്ങിൽ ഏഴാം കിരീടമാണ് ലക്ഷ്യം. ഈ വർഷം ടോപ്-രണ്ട് റാങ്കിലുള്ള താരത്തിനെതിരായ ജോക്കോവിച്ചിന്റെ രണ്ടാം ജയമാണിത്. ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ ജാനിക് സിന്നറെയും ജോക്കോവിച്ച് തോൽപ്പിച്ചിരുന്നു.


സെമിഫൈനലിൽ മൂന്നാം സീഡായ ഡാനിൽ മെദ്‌വദേവാണ് ജോക്കോവിച്ചിന്റെ എതിരാളി. ഫ്രാൻസിസ്കോ സെറുണ്ടോളോയെ 7-6(4), 6-3ന് തോൽപ്പിച്ചാണ് മെദ്‌വദേവ് സെമിയിലെത്തിയത്. മറ്റൊരു സെമിയിൽ അലക്സ് ഡി മിനോർ ഹ്യൂബർട്ട് ഹർകാച്ചിനെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home