Deshabhimani

കോട്ടയത്ത് മിന്നലേറ്റ് 'പല്ലാട്ട് ബ്രഹ്മദത്തൻ' ആന ചരിഞ്ഞു

Elephant 'Pallattu Brahmadathan'.jpg
വെബ് ഡെസ്ക്

Published on Oct 04, 2026, 08:44 PM | 1 min read

ഈരാറ്റുപേട്ട: കോട്ടയത്ത് മിന്നലേറ്റ് ആന പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഇടിമിന്നൽ ഏറ്റാണ് ആന ചെരിഞ്ഞത്. ഏകദേശം 10 അടിയോളം ഉയരമുള്ള ആന ബീഹാറിൽ നിന്ന് കൊണ്ടുവന്നതാണ്.


കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവ എഴുന്നള്ളത്തുകളിൽ ആന പ്രേമികളുടെ ഹരമായിരുന്നു ബ്രഹ്മദത്തൻ. തൃശൂർ പൂരത്തിന് പാറമേക്കാവിലെ രാത്രി പൂരത്തിന് തിടമ്പേറ്റുന്നത് പല്ലാട്ട് ബ്രഹ്മദത്തൻ ആയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home