പന്തിന് പിന്നാലെ ഓടി, കിണറ്റില്‍ വീണു: വിദ്യാര്‍ഥിയെ രക്ഷിച്ചു

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ഫുട്ബോള്‍ കളിക്കിടെ പന്തിന് പിന്നാലെ ഓടി കിണറ്റിൽ വീണ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി. മാര്‍ത്തോമ തോട്ടുങ്കല്‍പീടികയില്‍ ഷിയാസിന്റെ മകൻ സി ആര്‍ റിസ്വാൻ (14) ആണ് അപകടത്തില്‍പെട്ടത്. ഇടവെട്ടി പമ്പിന് സമീപം ഞായര്‍ പകല്‍ 11.30ഓടെയാണ് സംഭവം.
ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുകയായിരുന്നു റിസ്വാൻ. ഇതിനിടെ ബോള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് കാടുപിടിച്ചുകിടന്ന കിണറ്റിലേക്ക് വീണു. പിന്നാലെ ഓടിയെത്തിയ റിസ്വാൻ സ്ഥലപരിചയക്കുറവ് കാരണം കാലുതെന്നി കിണറ്റില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചപ്രകാരം തൊടുപുഴ അഗ്നിരക്ഷാസേനയെത്തി റെസ്‍ക്യുനെറ്റ് ഉപയോഗിച്ച് റിസ്വാനെ മുകളില്‍ കയറ്റി.
40 അടിയോളം താഴ്ചയുള്ള കിണറില്‍ വെള്ളം കുറവായിരുന്നത് അപകടം ഒഴിവാക്കി. കൈക്ക് നിസാര പരിക്കേറ്റ റിസ്വാനെ സേനയുടെ വാഹനത്തില്‍ തന്നെ ആശുപത്രിയിലെത്തിച്ചെന്നും മറ്റ് പ്രശ്‍നങ്ങളില്ലെന്നും അധികൃതര്‍ പറഞ്ഞു.








0 comments