Deshabhimani

മുസ്ലിംലീഗിന് ബിജെപി വിധേയത്വം: കെ ടി ജലീൽ

KT Jaleel
വെബ് ഡെസ്ക്

Published on Oct 04, 2026, 09:06 PM | 1 min read

പൊന്നാനി: മുസ്ലിംലീഗിന് ബിജെപിയോടും ആർഎസ്എസിനോടും വിധേയത്വമാണെന്ന് മുൻമന്ത്രി കെ ടി ജലീൽ. രാജ്യത്ത് വർഗീയശക്തികൾ നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ശബ്ദമുയർത്താൻ ലീഗിന് കഴിയുന്നില്ല. കേന്ദ്രസർക്കാർ ലീഗ് നേതാക്കളെ ഭീഷണിപ്പെടുത്തിരിക്കുകയാണ്. തങ്ങൾക്കെതിരെ മിണ്ടിയാൽ നിങ്ങളുടെ പണപ്പെട്ടി തുറന്ന് കള്ളപ്പണം പുറത്തെടുക്കുമെന്നാണ് ഭീഷണി.


ലീഗ് എംപിമാർ അതുകൊണ്ടാണ് പാർലമെന്റിൽ മൗനംപാലിക്കുന്നത്. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കുന്നവരുടെ ശക്തിയാണ് ലീഗ് ആഗ്രഹിക്കുന്നതെങ്കിൽ ഇടതുപക്ഷത്തെ എതിർക്കാനാവില്ല. എന്നാൽ, ഇടതുപക്ഷത്തിനെതിരെ വർഗീയ പ്രചാരണം നടത്തുകയാണ് മുസ്ലിംലീഗ്. എല്ലാ കാര്യങ്ങളെയും അവർ മതവുമായി ബന്ധപ്പെടുത്തുന്നു. ബിജെപിക്കും മുസ്ലിംലീഗിനും അവരവരുടെ പ്രവർത്തന മേഖലയിൽ സമാന സ്വഭാവമാണെന്നും കെ ടി ജലീൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home