ad
Deshabhimani

print edition ഭിന്നശേഷി പ്രതിഭകളുടെ സർഗോത്സവം ; 'സവിശേഷ കാര്‍ണിവല്‍ ഓഫ് ഡിഫറന്റിന്‌' തുടക്കം

savishesha carnival
വെബ് ഡെസ്ക്

Published on Jan 20, 2026, 02:05 AM | 1 min read


തിരുവനന്തപുരം

താളവും സ്വരവും കലയും കായികവും ഒരുമിച്ച പുതിയൊരുത്സവത്തിന് കൊടിയുയര്‍ത്തി തലസ്ഥാന നഗരി. വ്യത്യസ്തങ്ങളായ കഴിവുകളുള്ള ഒരുകൂട്ടം ആളുകളുടെ ആഘോഷമായ "സവിശേഷ കാര്‍ണിവല്‍ ഓഫ് ഡിഫറന്റിന്‌' തിങ്കളാഴ്ച ടാഗോർ തിയറ്ററില്‍ തിരിതെളിഞ്ഞു. ഭിന്നശേഷി കലാകാരന്മാരുടെ സാന്നിധ്യത്തില്‍ മന്ത്രി ആര്‍ ബിന്ദു പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി. ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചൊവ്വാഴ്ചമുതല്‍ കായിക മത്സരങ്ങൾ, ഓപ്പൺ ഫോറങ്ങൾ, തൊഴില്‍മേളയും സവിശേഷ കാർണിവലിന്റ ഭാഗമാകും.


കേരളത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഭിന്നശേഷി സമൂഹത്തെ ശാക്തീകരിക്കുകയും അവരെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും സർക്കാരിന്റെ ഉത്തരവാദിത്വമാണ്. മന്ത്രി പറഞ്ഞു.


കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. നർത്തകി ഡോ. മേതിൽ ദേവിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, ഡോ. അദില അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. ഈ വർഷത്തെ ഭിന്നശേഷി പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. സാമൂഹ്യ സുരക്ഷാ മിഷന് കീഴിലുള്ള "റിഥം' ഭിന്നശേഷി കലാട്രൂപ്പിന്റെ പരിപാടികളും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home