Deshabhimani

'സേവ് റേഷൻ, സേവ് നേഷൻ': പാര്‍ലമെന്റ് മാർച്ചിനൊരുങ്ങി എകെആർആർഡിഎ

Parliament March

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 03, 2026, 07:43 PM | 2 min read

തിരുവനന്തപുരം: രാജ്യത്തെ റേഷൻ സംവിധാനം പൂർണമായും ഫെഡറൽ സംവിധാനത്തിന് വിരുദ്ധമായി കേന്ദ്രം ഏറ്റെടുക്കുന്നുവെന്ന് ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട സംഘടന പാർലമെന്റ് മാർച്ചിനൊരുങ്ങുന്നു. സേവ് റേഷൻ, സേവ് നേഷൻ എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച്.


ഒക്ടോബർ മാസത്തോടെ സ്മാർട്ട് പിഡിഎസ് പദ്ധതിയിലൂടെ റേഷൻ സംവിധാനങ്ങൾ കേന്ദ്ര സർക്കാറിന്റെ പൂർണ നിയന്ത്രണത്തിലായി മാറുന്നു. സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിൽ ഉൾപെടുത്തിയ 6 മാസമായി റേഷൻ വാങ്ങാത്ത നാൽപത്തി നാലായിരത്തോളം കാർഡുകൾ ഭക്ഷ്യ ഭദ്രതാ പദ്ധതിയിൽ നിന്ന് പുറത്താകും. ഇതിനെ തുടർന്ന് സംസ്ഥാനത്തിന്റെ ഭക്ഷ്യ ഭദ്രതാപദ്ധതി വിഹിതത്തിലും ഗണ്യമായ കുറവ് വരും. പട്ടിണി നിർമ്മാർജ്ജനം ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി 2013-ലെ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയതിന്ശേഷം13 ലക്ഷത്തോളം കാർഡുകൾ സംസ്ഥാനത്ത് വർധിച്ചുവെങ്കിലും ഭക്ഷ്യ ഭദ്രതാ പദ്ധതി വിഹിതത്തിലൂടെ അരിയുടേയും ഗോതമ്പിന്റെയും വിഹിതത്തിൽ കേന്ദ്ര സർക്കാർ വർധനയൊന്നും വരുത്തിയിരുന്നില്ല.


സ്മാർട്ട് പിഡിഎസ് നിലനിൽക്കുമ്പോൾ കേരളം ഉൾപ്പെടുന്ന ഉപഭോക്തൃ സംസ്ഥാനങ്ങളിൽ ഭക്ഷ്യധാന്യവിഹിതങ്ങൾ നിലനിർത്തുന്നതിന് ഭക്ഷ്യലഭ്യത മാനദണ്ഡമാക്കി മുൻഗണനാ വിഭാഗം റേഷൻ കാർഡുകളെ തിരഞ്ഞെടുക്കുന്നതിന ള്ള അധികാരങ്ങൾ സംസ്ഥാന സർക്കാറുകൾക്ക് നൽകണമെന്നും ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണീനെല്ലൂർ എക്സ് എംഎൽഎ ജനറൽ സെക്രട്ടറി ടി മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.


കേരളത്തിൽ ബോ​ഗസ് റേഷൻ കാർഡ് (നിയമവിരുദ്ധമായ കാർഡ്) ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ആറ് ലക്ഷം കാർഡുകൾ നിർത്തലാക്കുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ രേഖകളും ഹാജരാക്കി ഉറപ്പുവരുത്തിയതിനു ശേഷമാണ് കുടുംബത്തിന് റേഷൻ കാർഡ് അനുവദിക്കുന്നത്. എന്നിട്ടും സംസ്ഥാനത്ത് ബോ​ഗസ് റേഷൻ കാർഡ് (നിയമവിരുദ്ധമായ കാർഡ്) ഉണ്ടെന്ന് പറഞ്ഞ് കാർഡുകൾ നിർത്തലാക്കുന്ന കേന്ദ്ര നടപടി പുനഃപരിശോധിക്കണമെന്നും അദേഹം പറഞ്ഞു. ഈ നീക്കത്തിലൂടെ സംസ്ഥാനത്തെ റേഷൻ സംവിധാനത്തെ തകർത്ത് തരിപ്പണമാക്കുകയാണ്. ആളോഹരി വിഹിതം ഇപ്പോൾ വീടോഹരി വിഹിതമായി. ഫെഡറൽ സംവിധാനത്തിനു മേലുള്ള കടന്നുകയറ്റം കേന്ദ്രം അവസാനിപ്പിക്കണം. റേഷൻ വ്യാപാരികൾക്ക് മാന്യമായ വേതനം നൽകണം. ആരോ​ഗ്യ സുരക്ഷ നടപ്പാക്കണമെന്നും ടി മുഹമ്മദാലി ആവശ്യപ്പെട്ടു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home