ad
Deshabhimani

നടക്കുന്നത് നുണ പ്രചരണം; ഇ ഡിയുടെ മൂന്നാമത്തെ സമൻസ് ലഭിച്ചിട്ടില്ലെന്ന് ജയസൂര്യ

Jayasurya
വെബ് ഡെസ്ക്

Published on Jan 02, 2026, 07:22 AM | 1 min read

കൊച്ചി: ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സ് ആപ് തട്ടിപ്പ് കേസിൽ തനിക്കെതിരെ നടക്കുന്നത് നുണ പ്രചരണമാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മൂന്നാമത്തെ സമൻസ് ലഭിച്ചിട്ടില്ലെന്നും നടൻ ജയസൂര്യ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.


മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം... എന്താല്ലേ! എന്ന് കുറിച്ച താരം, നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ പറ്റുമോയെന്നും ചോദിക്കുന്നു.


സേവ് ബോക്സ് ആപ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ നടൻ ജയസൂര്യക്ക്‌ ഒരുകോടി രൂപ ലഭിച്ചെന്നാണ് ഇ ഡി കണ്ടെത്തൽ. അറസ്‌റ്റിലായ ആപ്പിന്റെ സ്ഥാപകൻ വിയ്യൂർ സ്വദേശി സ്വാതിക് റഹീമും ജയസൂര്യയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന്‌ ഇ ഡി പരിശോധിച്ചിരുന്നു. .


ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ഓൺലെെനായി കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലേലം ചെയ്ത് എടുക്കാനുള്ള സംവിധാനമാണ് സേവ് ബോക്സ് ആപ്പിൽ ഒരുക്കിയിരുന്നത്.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home