Deshabhimani

print edition സൗദി വിമാന സർവീസുകൾ റദ്ദാക്കി

flight cancellation
വെബ് ഡെസ്ക്

Published on Oct 11, 2026, 01:00 AM | 1 min read

നെടുമ്പാശേരി : മധ്യപൂർവേഷ്യയിലെ നിലവിലെ സാഹചര്യത്തെത്തുടർന്ന് കൊച്ചിക്കും സൗദി അറേബ്യയ്ക്കുമിടയിൽ വിമാന സർവീസുകൾക്ക് ശനിയാഴ്ചയും തടസ്സം നേരിട്ടു. ജിദ്ദ–കൊച്ചി–ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ട സൗദി വിമാനമായ എസ്‌വി 764/763 ആദ്യം പുനഃക്രമീകരിച്ചെങ്കിലും പിന്നീട് റദ്ദാക്കി. ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന ആകാശ എയറിന്റെ ക്യുപി 551, ക്യുപി 550 വിമാനങ്ങളും റദ്ദാക്കി. റിയാദിൽനിന്ന് കൊച്ചിയിലേക്ക് വരേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഐഎക്സ് 522ഉം സർവീസ് നടത്തിയില്ല. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ്‌ സംബന്ധിച്ച പുതുക്കിയ വിവരങ്ങൾ ഉറപ്പാക്കണമെന്ന് സിയാൽ അധികൃതർ നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home