Deshabhimani

print edition കേരള സർവകലാശാലയുടെ പെരുമാറ്റച്ചട്ടം; വിദ്യാർഥികളെ
നിശ്ശബ്ദരാക്കുന്നത്‌
എന്തിനെന്ന്‌ സത്യദീപം

Sathyadeepam.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 01:30 AM | 1 min read

കൊച്ചി: വിദ്യാർഥിരാഷ്ട്രീയം നിരോധിക്കാൻ ലക്ഷ്യമിട്ട്‌ കേരള സർവകലാശാല തയ്യാറാക്കിയ പെരുമാറ്റച്ചട്ടത്തിനെതിരെ സിറോ മലബാർ സഭ എറണാകുളം–അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം. വിദ്യാർഥിരാഷ്‌ട്രീയം നിരോധിക്കേണ്ടത്‌ ആരുടെ ആവശ്യമാണെന്ന്‌ ‘വിദ്യാർഥികളെ നിശ്ശബ്ദരാക്കുന്നത്‌ എന്തിന്‌’ എന്ന തലക്കെട്ടോടുകൂടിയ മുഖപ്രസംഗത്തിൽ സത്യദീപം ചോദിക്കുന്നു.


ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യത്തെ മുഴുവൻ വിദ്യാർഥികളും അധികാരികളോട് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്ന കാലത്താണ് പ്രതിഷേധങ്ങൾ വിലക്കുന്ന മാർഗരേഖകൾ. പരസ്യമായി ചിന്തിക്കാൻ പഠിക്കുന്ന ഇടമാണ് സർവകലാശാലകൾ. അവിടെ ചോദ്യങ്ങൾ ചോദിക്കപ്പെടണം, ഉത്തരങ്ങൾ നൽകപ്പെടണം.


രാഷ്ട്രത്തിന്റെ ചെറുപതിപ്പാണ് ക്യാമ്പസ്. ക്ലാസുമുറിയിൽ ഭരണഘടന പഠിപ്പിക്കുകയും ക്യാമ്പസിൽ അഭിപ്രായവ്യത്യാസം സഹിക്കാതിരിക്കുകയും ചെയ്താൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എന്താണ് ബാക്കിയുണ്ടാകുന്നത്. കേരളത്തിൽമാത്രം യുവാക്കളോട് ‘രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കരുത്’ എന്നുപറയുന്നത് സാംസ്കാരിക അശ്ലീലമാണ്.


കരടുരേഖയിൽ ‘രാഷ്ട്രീയപ്രവർത്തനം’ എന്നതും ‘രാഷ്ട്രീയചർച്ച’ എന്നതും തമ്മിലുള്ള അതിർത്തി എവിടെവരേക്കുമെന്നുള്ളത്‌ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിമർശകർപോലും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ദുരുപയോഗസാധ്യത കൂടുതലാണ്. ക്യാമ്പസിലെ രാഷ്ട്രീയസംവാദങ്ങളും ചർച്ചകളും രാഷ്ട്രീയ അസഹിഷ്ണുതയ്‌ക്ക്‌ ഉൾപ്പെടെയുള്ള സാമൂഹിക പ്രതിരോധമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home