Deshabhimani

ജില്ലാ ആശുപത്രിക്ക്‌ ആദരം

പാലക്കാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്ക്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് ബി രാജു ട്രോഫി സമ്മാനിക്കുന്നു
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

പാലക്കാട്‌

പാലക്കാട് ജില്ലാ ആശുപത്രിക്ക്‌ എൻക്യൂഎഎസ്‌ അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി ജീവനക്കാരെ ജില്ലാ പഞ്ചായത്ത്‌ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ബി രാജു ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ്‌ എൻ സരിത അധ്യക്ഷയായി. ആശുപത്രിക്കും ഓരോ വകുപ്പുകൾ പ്രതിനിധീകരിച്ചും ട്രോഫികൾ സമ്മാനിച്ചു. എണ്ണൂറോളം ജീവനക്കാർക്ക്‌ സർട്ടിഫിക്കറ്റും ബാഡ്‌ജും നൽകി. ദേശീയ പുരസ്കാരം നേടിയതോടെ ഓരോ ബെഡിനും വർഷം 10,000- രൂപ വീതം തുടർച്ചയായി മൂന്ന് വർഷം ലഭിക്കും. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ എ കെ ഷീലാദേവി, വി എൻ ഷീജ, സിന്ധുമോൾ, ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു തോമസ്, എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി റിയാസ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ കെ വിമൽരാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home