Deshabhimani

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം

രാപകൽ സമരത്തിന് ആവേശ തുടക്കം

സിപിഐ എം നേതൃത്വത്തിൽ തിരുവമ്പാടിയിൽ ആരംഭിച്ച രാപകൽ സമരം ജില്ലാ സെക്രട്ടറി എം മെഹബൂബ്  ഉദ്ഘാടനം ചെയ്യുന്നു

സിപിഐ എം നേതൃത്വത്തിൽ തിരുവമ്പാടിയിൽ ആരംഭിച്ച രാപകൽ സമരം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 02:37 AM | 2 min read

സ്വന്തം ലേഖകൻ തിരുവമ്പാടി പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽനിന്ന് മലയോരത്തെ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാ ക്കണമെന്നും വിഷയത്തിൽ സംസ്ഥാന സർക്കാർ ഗൗരവമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സിപിഐ എം തിരുവമ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ തിരുവമ്പാടിയിൽ രാപകൽ സമരം തുടങ്ങി. തിങ്കൾ വൈകിട്ട് മത്തായിചാക്കോ സ്മൃതിമണ്ഡപ സമീപത്തുനിന്ന് പ്രകടനമായെത്തിയാണ് പ്രവർത്തകർ ബസ് സ്റ്റാൻഡ്‌ പരിസരത്ത് രാപകൽ സമരം തുടങ്ങിയത്. ജില്ലാ സെക്രട്ടറി എം മെഹബൂബ് സമരം ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് അധ്യക്ഷനായി. ആർജെഡി നേതാവ് എബ്രഹാം മാനുവൽ, കത്തോലിക്ക കോൺഗ്രസ് നേതാവ് പ്രൊഫ. ചാക്കോ കാളംപറമ്പിൽ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്‌ ടി എം ജോസഫ്, മുക്കം നഗരസഭാ ചെയർപേഴ്സൺ കെ പി ചാന്ദ്നി, കാരശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ജി അബ്ദുൾ അക്ബർ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ്, ടി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി വി കെ വിനോദ് സ്വാഗതം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിലും കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി അടക്കം മലയോര മേഖലയിലെ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥനത്ത് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി മാത്രമേ നടപ്പിലാക്കൂ എന്ന പ്രഖ്യാപിത നിലപാട് സ്വീകരിച്ച എൽഡിഎഫ് സർക്കാർ 2024 നവംബർ രണ്ടിന് അന്തിമ ശുപാർശ കേന്ദ്രത്തിന് സമർപ്പിച്ചതാണ്. ഈ വർഷം ഫെബ്രുവരിയിൽ കേന്ദ്രം ആവശ്യപ്പെട്ട അധികവിവരങ്ങളും സംസ്ഥാനം നൽകി. ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കി കേരളത്തിലെ ഇഎസ്എ വിസ്തൃതി പരിമിതപ്പെടുത്തുന്നതായിരുന്നു കേരളത്തിന്റെ അന്തിമ ശുപാർശ. എന്നാൽ സംസ്ഥാന സർക്കാരിന്റെ ശുപാർശ അവഗണിച്ച് 2014ലെ വിജ്ഞാപനത്തിലുണ്ടായിരുന്ന മേഖലകൾ തന്നെ ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റ്‌ ഇതുവരെ ഗൗരവമായ ഇടപെടൽ നടത്തിയിട്ടില്ല. ഇത് മലയോര ജനതയോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ മലയോര ജനതയോട് കാണിക്കുന്ന അവഗണനക്കെതിരെ സമാനമനസ്‌കരായ എല്ലാവരെയും പങ്കെടുപ്പിച്ചാണ് സിപിഐ എം രാപകൽ സമരം സംഘടിപ്പിച്ചത്. ചൊവ്വ രാവിലെ ഒമ്പതുവരെയാണ് സമരം. തിങ്കൾ രാത്രി പ്രവർത്തകർ പാട്ടുപാടിയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും രാപകൽ സമരകേന്ദ്രം സജീവമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home