Deshabhimani

വോട്ടെണ്ണൽ ഇന്ന്‌

കുറ്റിച്ചിറയിൽ പോളിങ്‌ 54 ശതമാനം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോഴിക്കോട് കോർപറേഷൻ  കുറ്റിച്ചിറ വാർഡിലെ എംഎം വിഎച്ച്എസ്എസ് പരപ്പിൽ  സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡിലെ എംഎം വിഎച്ച്എസ്എസ് പരപ്പിൽ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ

വെബ് ഡെസ്ക്

Published on Sep 29, 2026, 02:38 AM | 1 min read

കോഴിക്കോട്‌ ഉപതെരഞ്ഞെടുപ്പ്‌ കോഴിക്കോട്‌ കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ വോട്ട്‌ രേഖപ്പെടുത്തിയത്‌ 5,281 പേർ. പോളിങ്‌ 54.38 ശതമാനം. ചൊവ്വാഴ്‌ചയാണ്‌ വോട്ടെണ്ണൽ. വോട്ടെണ്ണൽ രാവിലെ ഒന്പതുമുതൽ ഇടിയങ്ങര ഹെൽത്ത്‌ സെന്ററിൽ നടക്കും. രാവിലെ പത്തോടെ ഫലമറിയാം. തിങ്കളാഴ്‌ച രാവിലെ ഏഴുമുതൽ വൈകീട്ട്‌ ആറുവരെ കുറ്റിച്ചിറ ജിവിഎച്ച്‌എസ്‌എസ്‌, പരപ്പിൽ സ്‌കൂൾ, സെന്റ്‌ ജോസഫ്‌സ്‌ ബോയ്‌സ്‌ സ്‌കൂൾ എന്നിവിടങ്ങളിലെ എട്ടുബൂത്തുകളിലായിരുന്നു വോട്ടെടുപ്പ്‌. 9,712മാരാണ്‌ കുറ്റിച്ചിറയിൽ വിധി നിർണയിക്കാനുണ്ടായിരുന്നത്‌. ഇത്തതവണ കഴിഞ്ഞ തവണത്തെക്കാൾ പോളിങ്‌ കുറവാണ്‌. 2025 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 5608 വോട്ടുകളാണ്‌ രേഖപ്പെടുത്തിയത്‌. ആശാവർക്കറായ ടി ടി ജംഷീനയായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫിനായി ഫർസീന അറയ്‌ക്കലും എൻഡിഎക്കായി കെ ജീജയും ജനവിധി തേടി. ക‍ൗൺസിലറായിരുന്ന ഫാത്തിമ തഹ്‌ലിയ രാജിവെച്ചതോടെയാണ്‌ കുറ്റിച്ചിറയിൽ തെരഞ്ഞെടുപ്പ്‌ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home