കരാർ–സ്ഥിരംതൊഴിലാളി വിവേചനം അവസാനിപ്പിക്കണം

പാലക്കാട്
കരാർ, -താൽക്കാലിക–- സ്ഥിരം തൊഴിലാളികൾ തമ്മിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സിഐടിയു ആഭിമുഖ്യത്തിൽ ചെന്നൈയിൽ നടന്ന റയിൽവേ കരാർത്തൊഴിലാളികളുടെ ദേശീയ കൺവൻഷൻ ആവശ്യപ്പെട്ടു. ആർ ജി പിള്ള പതാക ഉയർത്തി. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ. കെ ഹേമലത ഉദ്ഘാടനം ചെയ്തു. ദേശീയ കൺവീനർ ഡോ. രമേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീഹരൻ ആചാര്യൻ- (പശ്ചിമ ബംഗാൾ), വി വി എൽ നരസിംഹലു (ആന്ധ്രപ്രദേശ്), കെ ജെ ഐസക് -(കേരളം), എ സൗന്തരരാജൻ (തമിഴ്‌നാട്), രാജാ രാമൻ -(തമിഴ്നാട്), മോഹനൻ (ആർസിഎൽയു), കെ രാജേഷ്, എം സുരേഷ് (റെയിൽവേ കാറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ) എന്നിവർ സംസാരിച്ചു. കരാർത്തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലാളികളുടെ തൊഴിലവകാശം സംരക്ഷിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങൾ പരിമിതപ്പെടുത്തുന്ന ലേബർ കോഡുകൾ പിൻവലിക്കുക, തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച തെരഞ്ഞെടുപ്പ് കമീഷനെ പുറത്താക്കുക എന്നീ പ്രമേയങ്ങൾ അംഗീകരിച്ചു. കൺവൻഷൻ ചൊവ്വാഴ്‌ച സമാപിക്കും.









0 comments