Deshabhimani

പിച്ചള നെയിംബോർഡ്‌ മോഷണം പതിവാകുന്നു

Thefts are becoming frequent.

ആലങ്ങാട്‌ വീടിന്റെ മതിലിലെ പിച്ചള നെയിംബോർഡ് മോഷ്ടിച്ചനിലയിൽ

വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

ആലങ്ങാട്


​ആലങ്ങാട് വീടുകളുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള പിച്ചളയിൽ തീർത്ത നെയിം ബോർഡുകൾ മോഷ്‌ടിക്കുന്നത്‌ പതിവാകുന്നു. ഏകദേശം 5000 രൂപവരെ വിലമതിക്കുന്ന പിച്ചള ബോർഡുകളാണ് ഇരുപതോളം വീടുകളിൽനിന്ന് മോഷണംപോയിട്ടുള്ളത്‌. മാസങ്ങൾക്കുമുമ്പ്‌ കോട്ടപ്പുറം, കരുമാല്ലൂർ, കടുങ്ങല്ലൂർ മേഖലയിൽനിന്ന്‌ പിച്ചളയിൽ തീർത്ത നെയിംബോർഡുകൾ മോഷ്‌ടിക്കപ്പെട്ടിരുന്നു. ആലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി മോഷണങ്ങളാണ് നടന്നത്‌.


കാരുചിറയിലും ഷാപ്പുപടിയിലും വാട്ടർ മീറ്ററുകൾ കഴിഞ്ഞദിവസം മോഷണംപോയിരുന്നു. കുന്നേൽ, തടിക്കക്കടവ്, കരിങ്ങാംതുരുത്ത് ഭാഗത്തെ വീടുകളിൽ ആയുധങ്ങളുമായി അജ്ഞാതസംഘം എത്തിയതായും വിവരമുണ്ട്‌. മോഷ്ടാക്കൾ ആലങ്ങാട് ഭാഗത്തെ നേർച്ചപ്പെട്ടികളും കുത്തിപ്പൊളിച്ചു. ലഹരിസംഘങ്ങളുടെയും മോഷ്ടാക്കളുടെയും ശല്യമുള്ളതിനാൽ പലരും ഭയന്ന്‌ രാത്രി പുറത്തിറങ്ങാറില്ല. ആലങ്ങാട് പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ്‌ മോഷ്ടാക്കളുടെയും ലഹരിസംഘങ്ങളുടെയും ശല്യം വർധിക്കാൻ കാരണമെന്ന്‌ നാട്ടുകാർ പറഞ്ഞു. പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home