ഓർമകളിൽ സഖാവ് പുഷ്പൻ

പാലക്കാട്
ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ തിങ്കളാഴ്ച ജില്ലയിലെമ്പാടും പുഷ്പൻ രക്തസാക്ഷി ദിനം ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രഭാതഭേരിക്കുശേഷം പതാക ഉയർത്തി. മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും അനുസ്മരണ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. ചിറ്റൂർ ബ്ലോക്കിലെ കല്യാണപ്പേട്ട യൂണിറ്റിൽ ജില്ലാ സെക്രട്ടറി ആർ ജയദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. ആലത്തൂർ ബ്ലോക്കിലെ കുനിശേരി യൂണിറ്റിൽ ജില്ലാ പ്രസിഡന്റ് പി കെ ഷിബികൃഷ്ണ, പുതുശേരി ബ്ലോക്കിലെ മിഥുനംപള്ളം യൂണിറ്റിജില്ലാ ട്രഷറർ എം എ ജിതിൻരാജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീകൃഷ്ണപുരത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ആലത്തൂരിൽ ജില്ലാ പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ബ്ലോക്കിൽ ജില്ലാ ട്രഷറർ എം എ ജിതിൻരാജ്, ചെർപ്പുളശേരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പ്രേംകുമാർ എംഎൽഎ, മുണ്ടൂരിൽ ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, മണ്ണാർക്കാട് ബ്ലോക്കിൽ എസ്‌എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ഷൊർണൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ടി പി ഷഫീക്, പട്ടാമ്പിയിൽ സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ്, കൊല്ലങ്കോട് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പ്രേമൻ എംഎൽഎ, വടക്കഞ്ചേരിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുൽദാസ്, പാലക്കാട് സിപിഐ എം ലോക്കൽ സെക്രട്ടറി അഡ്വ. ജിഞ്ചു ജോസ്, പുതുശേരിയിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിൻ, തൃത്താലയിൽ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ സിദ്ദിഖ്, കൊപ്പത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എൻ സുധീപ്, തച്ചമ്പാറയിൽ ജില്ലാ കമ്മിറ്റി അംഗം പി കെ സുജിത്ത്, കുഴൽമന്ദത്ത് സിപിഐ എം കുഴൽമന്ദം ഏരിയ കമ്മിറ്റി അംഗം എസ് അബ്ദുൾ റഹ്മാൻ എന്നിവർ ഉദ്ഘാടനം ചെയ്തു.









0 comments