Deshabhimani

ഗൃഹനാഥനെ കുത്തിക്കൊന്ന പ്രതി പിടിയിൽ

സതീഷ‍്
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

മലമ്പുഴ

മലമ്പുഴയില്‍ മദ്യപാനത്തിനിടെ വാക്കുതര്‍ക്കത്തെ തുടർന്ന്‌ ഗൃഹനാഥനെ കുത്തിക്കൊന്ന പ്രതി പിടിയിൽ. ആനക്കല്ല്‌ കുരുത്തിക്കടവ് സതീഷാണ്‌ (23) പിടിയിലായത്. ആനക്കല്ല് അയ്യപ്പന്‍പൊറ്റ കുരുത്തിക്കടവ് വിനോദാണ് കൊല്ലപ്പെട്ടത്. ശനി രാത്രിയായിരുന്നു കൊലപാതകം. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ കുരുത്തിക്കടവ് മലയടിവാരത്തുനിന്ന് തിങ്കൾ പകൽ മൂന്നിനാണ്‌ പിടികൂടിയത്. കൊലപാതകത്തിനുശേഷം മലയടിവാരത്തേക്ക് പോകുകയായിരുന്നു. ഇന്നലെ ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. മലമ്പുഴ പൊലീസിനൊപ്പം വനംവകുപ്പ് ജീവനക്കാരും തിരച്ചിലിന് ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും. സിഐ കെ ഹരീഷ്, എസ്ഐ പി എ റഹ്മാന്‍ എന്നിവർ പരിശോധനയ്ക്ക്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home